|    Jul 22 Sun, 2018 6:07 am
FLASH NEWS

പൂച്ചക്കുത്ത് അപകടവളവ് നികത്തല്‍ : സംയുക്ത സര്‍വേ നടത്തും

Published : 24th September 2017 | Posted By: fsq

 

നിലമ്പൂര്‍: മുട്ടിക്കടവ് പൂച്ചക്കുത്തുള്ള അപകടവളവ് നികത്തി റോഡ് അപകടരഹിതമാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഇത് സംബന്ധിച്ച് നിലമ്പൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ വനം നോര്‍ത്ത് ഡി.എഫ്.ഒ. ഡോ.ആടലരശന്‍, എ.സി.എഫ്. രഞ്ജിത്ത്, പൊതുമരാമത്ത് വകുപ്പ് എ.ഇ. പ്രിന്‍സ് ബാലന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. നിലമ്പൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ പൂച്ചക്കുത്ത് എത്തുമ്പോഴുള്ള കയറ്റം കുറച്ച് മുന്‍പിലെ വളവ് നികത്തുന്നതിനു വേണ്ടി സംയുക്ത സര്‍വ്വെ നടത്തുംആ പൊതുമരാമത്ത് വകുപ്പിന് വേണ്ടി ഊരാളുങ്കല്‍ സൊസൈറ്റിയുടെ സര്‍വ്വെ ടീമികെന ഉപയോഗിച്ചായിരിക്കും സര്‍വ്വെ നടത്തുക. ഇവരെ സഹായിക്കാന്‍ വനം, റവന്യു  വകുപ്പുകളുടെ സര്‍വ്വെ സംഘം ഉണ്ടായിരിക്കും. പരപ്പനങ്ങാടി-നാടുകാണി റോഡ് നിര്‍മ്മാണത്തിനാവശ്യമായി ഇവിടെ 12 മീറ്റര്‍ വീതിയെടുക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും. ഇതിനായി വനം കണ്‍സര്‍വേറ്റര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യും. അതോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ ഇവിടെയുണ്ടായ അപകടങ്ങളെ കുറിച്ചും അതിലുണ്ടായ മരണങ്ങളെ കുറിച്ചുമുള്ള വിവരം സംബന്ധിച്ചുള്ള ഫയലിന്റെ കോപ്പി എടക്കര എസ്.ഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് വീതി കൂട്ടുന്നതിനുള്ള അപേക്ഷ ഈ ഫയല്‍ കൂടിയുള്‍പ്പെടുത്തിയായിരിക്കും നല്‍കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss