|    Apr 24 Mon, 2017 1:00 pm
FLASH NEWS

പൂങ്കാവനം തടയണ ജനകീയ കൂട്ടായ്മയില്‍ പുതുക്കിപ്പണിതു

Published : 2nd December 2016 | Posted By: SMR

മൊകേരി: സര്‍ക്കാര്‍ നിര്‍മിച്ച തടയണ തകര്‍ന്നപ്പോള്‍ അറ്റകുറ്റപണികള്‍ക്ക് അധികൃതരെ കാത്തുനില്‍ക്കാതെ ജനകീയ കൂട്ടായ്മയില്‍ പുനര്‍നിര്‍മാണ പ്രവൃത്തി. മൊകേരി, പാട്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂങ്കാവനം തടയണയാണ് പുനര്‍നിര്‍മിച്ചത്. തുലാവര്‍ഷം ഇല്ലാതിരിക്കുകയും വരും നാളുകളില്‍ കുടിവെള്ളത്തിനും കൃഷിക്കും ഏറെ ബുദ്ധിമുട്ടും എന്ന തിരിച്ചറിവില്‍ നിന്നാണ് ജലസംരക്ഷണ പ്രവൃത്തിക്ക് തുടക്കമിട്ടത്. കര്‍ഷക കൂട്ടായ്മയുടെയും ദേശവാസികളുടെയും നേതൃത്വത്തിലായിരുന്നു പ്രവൃത്തി. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെ നൂറോളം പേര്‍ കൂട്ടായ്മയുടെ ഭാഗമായപ്പോള്‍ മണിക്കൂറുകള്‍ക്കകം തടയണ യാഥാര്‍ത്ഥ്യമായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച തടയണയുടെ മര പലകകള്‍ കാലപ്പഴക്കത്താല്‍ നശിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപണികള്‍ക്ക് ഫണ്ടില്ലാത്തതിനാല്‍ നവീകരണ പ്രവൃത്തി നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീട്ടാവശ്യത്തിനും കൃഷിക്കും വെള്ളം കണ്ടെത്താന്‍ കൂട്ടായ്മ രംഗത്തെത്തിയത്.പുഴയില്‍ നിന്നു മണല്‍ ചാക്കുകളിലാക്കി ശേഖരിച്ച് മര പലകകള്‍ക്ക് പകരം സ്ഥാപിച്ചാണ് തടയണ യാഥാര്‍ത്യമാക്കിയത്. മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വല്‍സന്റെ നേതൃത്വത്തിലായിരുന്നു തടയണ പുനര്‍നിര്‍മാണം. എം പങ്കജാക്ഷന്‍, യു പി ദാമു, എ കെ ഗംഗാധരന്‍, ടി ടി മോഹനന്‍, യു കെ വസന്ത, യു കെ സുനിത നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day