|    Jun 23 Sat, 2018 7:44 pm
FLASH NEWS

പൂക്കോട്ടൂരില്‍ തെരുവുനായകളുടെ ആക്രമണം; ഏഴുപേര്‍ ആശുപത്രിയില്‍

Published : 24th May 2017 | Posted By: fsq

 

മഞ്ചേരി: പൂക്കോട്ടൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്കടക്കം ഏഴുപേര്‍ക്ക് പരിക്ക്. അറവങ്കര പള്ളിപ്പടി കുരുണിയന്‍ ഹംസ(48), കറുത്തേടത്ത് നഫീസ(65), കറുത്തേടത്ത് മുസ്തഫയുടെ മകള്‍ റിന്‍ഷ(12), ചാളക്കണ്ടി റംല(48) മസ്‌നാ റോഷിയുടെ മകള്‍ ഷിമ(5) എന്നിവര്‍ക്കും പൂക്കോട്ടൂരിലും മുണ്ടിതൊടികയിലെ രണ്ടുപേര്‍ക്കുമാണ് കടിയേറ്റത്. മിക്കവരുടെയും കൈക്കും കാലിനുമാണ് നായകള്‍ ആക്രമിച്ചത്. നാലോളം നായകള്‍ ഇന്നലെ വൈകീട്ട് നാലോടെ കണ്ണില്‍ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. മൂന്നുപേരെ വീട്ടില്‍ കയറിയാണ് കടിച്ചത്. കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി പൊടിയാട്ട് 27ലും പരിസരങ്ങളിലും തെരുവുനായകളുടെ  ആക്രമണമുണ്ടായിരുന്നു. കടിയേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss