|    May 27 Sat, 2017 12:43 am
FLASH NEWS

പുസ്തകോല്‍സവ വേദിയില്‍ സാംസ്‌കാരിക നായകര്‍ക്ക് ആദരം

Published : 20th March 2017 | Posted By: fsq

 

കണ്ണൂര്‍: ഇഎംഎസിനും ഒഎന്‍വിക്കും കലാഭവന്‍ മണിക്കും ആദരമായി പുസ്തകോ ല്‍സവ വേദി. ലൈബ്രറി കൗ ണ്‍സില്‍ സംഘടിപ്പിച്ച പുസ്തകോല്‍സവ വേദിയിലാണ് അനുസ്മരണ പരിപാടി നടന്നത്.
ഇഎംഎസിനെ അനുസ്മരിച്ച് പി കെ ശ്രീമതി എംപി സംസാരിച്ചു. ജിഡി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  ഒഎന്‍വി, കലാഭവന്‍ മണി ഗാനാലാപന പരിപാടിയും സാംസ്‌കാരിക സമ്മേളനവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇപിആര്‍ വേശാലയുടെ ചന്ദനമരത്തിന്റെ തണല്‍, പ്രസാദ് കൂടാളിയുടെ രണ്ടാംപ്രതി എന്നീ പുസ്തകങ്ങള്‍  രാമചന്ദ്രന്‍ കടന്നപ്പള്ളി പി കെ ബൈജുവിന് നല്‍കി പ്രകാശനം ചെയ്തു.
പന്ന്യന്‍ രവീന്ദ്രന്‍ പ്രഭാഷണം നടത്തി. യു ബാബു ഗോപിനാഥ്, പ്രേമാനന്ദ് ചമ്പാട്, മാത്യു പുതുപറമ്പില്‍, കെ ജയരാജന്‍, ഇപിആര്‍ വേശാല, പ്രസാദ് കൂടാളി സംസാരിച്ചു. ജനാര്‍ദനന്‍ മൊയാരത്ത് അധ്യക്ഷത വഹിച്ചു. എം മോഹനന്‍, ഇ ചന്ദ്രന്‍ സംസാരിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും പാടാം പരിപാടി അരങ്ങേറി. രാധാകൃഷ്ണന്‍ പട്ടാനൂരിന്റെ ദേശാന്തരം, ഷൈനയുടെ ആവിലാക്കരയിലെ പെണ്‍ എന്നീ പുസ്തകങ്ങള്‍ എന്‍ ശശിധരന്‍ പ്രകാശനം ചെയ്തു.
ഡോ. ഇ വി ഫാത്തിമ, ജിത്തു കോളയാട് എന്നിവര്‍ ഏറ്റുവാങ്ങി. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായി. രമേശന്‍ ബ്ലാത്തൂര്‍, പി കെ ബൈജു, രാധാകൃഷ്ണന്‍ പട്ടാനൂര്‍, ഷൈന, ഒ അശോക് കുമാര്‍, എ പങ്കജാക്ഷന്‍ സംസാരിച്ചു. ജ്യോതി രാജിന്റെ ചരിത്രത്തിലെ വ്യക്തികള്‍, കൗതുക കഥകള്‍ എന്നീ പുസ്തകങ്ങള്‍ എം മോഹനന്‍ കെ ശിവദാസന് നല്‍കിയും ടി പി കുഞ്ഞിക്കണ്ണന്‍ കൃഷ്ണപ്രഭക്ക് നല്‍കിയും പ്രകാശനം ചെയ്തു. മനുഷ്യന്‍ എന്ന മഹാത്ഭുതം മാത്യുപുതുപറമ്പില്‍ പ്രസാദ് കൂടാളിക്കും ഭാഷയിലെ മൊഴിമുത്തുകള്‍ കമലാ സുധാകരന്‍ അരുണ്‍ ചിടങ്ങലിനും നല്‍കി പ്രകാശനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day