പുഷ്പ ജീവിക്കും രണ്ടുപേരിലൂടെ
Published : 29th November 2015 | Posted By: SMR
കൊച്ചി: ശ്രീജിത് സുഗതന്റെ തീരുമാനം ജീവന് നല്‍കിയത് രണ്ടു പേര്‍ക്കാണ്. അമ്മ മരിച്ചെന്ന യാഥാര്‍ഥ്യം അറിഞ്ഞപ്പോഴും അമ്മയുടെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെയെന്നായിരുന്നു ശ്രീജിത്തിന്റെ തീരുമാനം. പറവൂരിലെ കരുമള്ളൂര്‍ സ്വദേശിയായ പുഷ്പ സുഗതന് (56) 20ന് ഹൈപ്പോക്സിക് ഈഷ്മിക് എന്സെഫോലോപ്പതി എന്ന അവസ്ഥയിലാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍, 26നു രാത്രി 8.30ഓടെ മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തന്നെ ചികില്‍സയിലായിരുന്ന ബംഗളൂരുവില്‍നിന്നുള്ള രമേഷ് എന്ന 43 വയസ്സുകാരനില്‍ പുഷ്പയുടെ കരളും പാലാരിവട്ടത്തുള്ള സി കെ ബിനു എന്ന 47കാരനില്‍ കിഡ്നിയും മാറ്റിവച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.