|    Nov 21 Wed, 2018 9:09 am
FLASH NEWS

പുഴ ഗതിമാറാന്‍ കാരണം പാലത്തിന്റെ തൂണുകളുടെ ആധിക്യം

Published : 12th August 2018 | Posted By: kasim kzm

താമരശ്ശേരി: ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി കണ്ണപ്പന്‍ കുണ്ട്,മട്ടിക്കുന്ന പ്രദേശങ്ങളില്‍ പുഴക്ക് കുറുകെ നിര്‍മിച്ച പാലത്തിന്റെ തൂണുകളുടെ ആധിക്യമാണ് ഗതി മാറി ഒഴുകാന്‍ കാരണമെന്ന നിഗമനം.
മട്ടിക്കുന്ന് വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധരണ ഗതിയില്‍ പുഴയിലൂടെ തന്നെ മലവെള്ളപ്പാച്ചിലുണ്ടാവുന്നതിനു പകരം പുഴ ഗതി മാറാന്‍ കാരണമായത് കണ്ണപ്പന്‍കുണ്ട് പാലത്തിനു തൂണുകള്‍ കൂടുതല്‍ നിര്‍മിച്ചതാണെന്നാണ് പരിസരവാസികളുടെയും അധികൃതരുടെയും കണക്കുകൂട്ടല്‍. മലവാരത്തു നിന്നും ഒഴുകിയെത്തിയ വലിയ മരങ്ങളും കല്ലും മണ്ണും പാലത്തിന്റെ തൂണുകളില്‍ തങ്ങുകയായിരുന്നു.
ഇതോടെ പാലത്തിനടിയിലൂടെ വെള്ളത്തിനു ഒഴുക്ക് നഷ്ടപ്പെടുകയും കുത്തിയൊലിച്ചുവന്ന പ്രളയ ജലം ഗതി മാറി ഒഴുകുകയുമായിരുന്നു. ഇത്രയും കാലം വലിയ മലവെള്ളപ്പാച്ചിലുകള്‍ ഉണ്ടായിട്ടും പുഴ ഗതിമാറി ഒഴുകിയിട്ടില്ലെന്ന പ്രദേശവാസികള്‍ പറയുന്നു. വലിയ മരങ്ങള്‍ മണ്ണോട് കൂടി ഒലിച്ചിറങ്ങിയത് പാലത്തിന്റെ തൂണുകളില്‍ കുടുങ്ങുകയായിരുന്നു.
ഇത് വെള്ളത്തിനെ തടഞ്ഞു നിര്‍ത്തുന്നതിനു കാരണമാവുകയും പാലത്തിന്റെ ഇരുപുറങ്ങളിലൂടെയും വെള്ളം ശക്തിയില്‍ കുത്തിയൊലിക്കുകയായിരുന്നു.
ഇതുമൂലം ഒരുപ്രദേശത്തെ മുഴുവന്‍ വീടുകളും കൃഷിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെടാന്‍ ഹേതുവാകുകയും ചെയ്തു. പാലത്തില്‍ അടഞ്ഞു കൂടിയ മരങ്ങളും കല്ലും മറ്റും മിലിറ്ററി വിഭാഗവും ദുരന്ത നിവാരണ സംഘവും നാട്ടുകാരും ചേര്‍ന്ന് നീക്കം ചെയ്തു.
ഇന്നലെ മഴ അല്‍പനേരം മാറി നിന്നത് പുഴയുടെ ഗതി പൂര്‍വ്വ സ്ഥിതിയിലാക്കിമാറ്റാന്‍ സാധിച്ചു. മണ്ണും കല്ലും ചെളിയും നീക്കല്‍ ഇന്നും പുനരാരംഭിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss