|    Oct 19 Thu, 2017 6:26 pm
FLASH NEWS

പുഴ കൈയേറി സ്വകാര്യ ആശുപത്രി കെട്ടിടനിര്‍മാണം തുടരുന്നു

Published : 13th October 2016 | Posted By: Abbasali tf

തൊടുപുഴ: തൊടുപുഴയാര്‍ കൈയേറി സ്വകാര്യ ആശുപത്രിയുടെ കെട്ടിട നിര്‍മാണം.നഗരസഭ നല്‍കി സ്റ്റോപ് മെമ്മോ അവഗണിച്ചാണ് കെട്ടിടമുയരുന്നത്.പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയാണ് നിര്‍മാണം പുരോഗമിക്കുന്നത്.സ്‌റ്റോപ് മെമ്മോ നിലനില്‍ക്കുന്ന ഇടത്ത് നിര്‍മാണം പുരോഗമിച്ചിട്ടും മുനിസിപ്പല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല.കഴിഞ്ഞ ഓണാവധിക്കിടെ കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊടുപുഴ വില്ലേജ് ഓഫിസറും സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.     രണ്ടു ഭാഗങ്ങളായി തിരിച്ച ശേഷമാണ് പുഴയോരം കൈയ്യേറിയത്.തൊടുപുഴ മേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ച് രാത്രിയിലും പകലുമായാണ് ആശുപത്രിയുടെ പിന്നിലെത്തിച്ച പുഴ മണ്ണിട്ട് നികത്തിയാണ് നിര്‍മാണം.വന്‍ കെട്ടിട സമുച്ചയമാണ് ഇതിനോട് അനുബന്ധിച്ച് ഉയരുന്നത്.ഓണം അവധികളിലും സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളിലാണ് ലോഡ്കണക്കിനു മണ്ണെത്തിച്ച് പുഴയോരം നികത്തിയെടുത്തതെന്ന് സമീപവാസികള്‍ പറയുന്നു.നിര്‍മ്മാണത്തിനു നഗരസഭയുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്ന് വ്യാപക ആക്ഷേപവുമുയരുന്നുണ്ട്.കഴിഞ്ഞ ആറുമാസം കൊണ്ട് അരയേക്കറോളം സ്ഥലം ആശുപത്രി നികത്തിയെടുത്തതായാണ് ആരോപണം.നഗരസഭ സമീപകാലത്ത് അനധികൃത പുഴയോര കൈയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിനും,അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.ഇതിനുശേഷം 40കൈയ്യേറ്റം കണ്ടെത്തി പിഴയട്ക്കാന്‍ നോട്ടീസ് നല്‍കി.എന്നാല്‍ ഈ നീക്കം അട്ടിമറിക്കപ്പെട്ടു.വീടിനു മുകളില്‍ നിര്‍മിച്ച ഷെഡിനു വരെയാണ് പിഴ ഏര്‍പ്പെടുത്തിയത്.എന്നാല്‍ വന്‍കിട കൈയേറ്റക്കാരുടെ നിര്‍മാണപ്രവര്‍ത്തനനങ്ങളില്‍ ഒന്നിനുപോലും പിഴ ഈടാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല.നഗരസഭ ഓഫിസിനു 150 മീറ്റര്‍ മാറിയാണ് പുഴയോരത്ത് ആശുപത്രിയുടെ കൈയേറ്റം.സമീപകാലത്ത് ആശുപത്രിക്ക് സമീപം പെട്ടിക്കട നടത്തിയിരുന്ന നിര്‍ധന വ്യക്തിയെ തൊടുപുഴ പോലിസെത്തി ഒഴിപ്പിച്ചിരുന്നു.അതേസമയം ആശുപത്രിയധികൃതരുടെ വന്‍കിട നിര്‍മാണം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക