|    Oct 22 Mon, 2018 6:04 pm
FLASH NEWS

പുഴയ്ക്കലിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം ശോഭാ സിറ്റിയും വീതി കുറഞ്ഞ പാലവും

Published : 16th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍-കുന്നംകുളം റൂട്ടിലെ പൂങ്കുന്നം മുതല്‍ മുതുവറ വരേയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് പുഴയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ശോഭാ സിറ്റി മാളും പുഴയ്ക്കലിലെ വീതി കുറഞ്ഞ പാലവും. ശോഭാസിറ്റിയിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ നീണ്ടനിര തന്നേയാണ് ഗതാഗതക്കുരുക്കിന് പ്രധാനമായും വഴിവെക്കുന്നത്. അതേസമയം നാലുവരി പാത ഇവിടേവെച്ച് അവസാനിക്കുന്നതും ഗതാഗതകുരുക്കിന് വലിയ കാരണമാകുന്നു. പുഴയ്ക്കലിലെ പാലത്തിന്റെ വീതി കുറവും കുരുക്കിന് ആക്കം കൂട്ടുന്നു. അതിനുപുറമേയാണ് മുതുവറയിലെ റോഡിലെ ഗര്‍ത്തങ്ങള്‍. പുഴയ്ക്കല്‍ ശോഭാ സിറ്റിവരേയുള്ള കുരുക്ക് തീര്‍ന്നെത്തുന്ന വാഹനയാത്രക്കാര്‍ക്ക് കൂനിന്‍മേല്‍കുരുവെന്ന പോലെയാണ് മുതുവറ ജംഗ്ഷന് സമീപമുള്ള റോഡിലെ ഗര്‍ത്തങ്ങള്‍. തങ്ങളുടെ മാള്‍ പ്രവര്‍ത്തിക്കുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശോഭാ സിറ്റി അധികൃതര്‍ക്ക് നിസാരമായി കഴിയുമെങ്കിലും അവരതിന് മെനക്കെടുന്നില്ലാ എന്നതാണ് സത്യം. ശോഭാസിറ്റി മാളിന്റെ പിന്‍വശം ചെന്നു നില്‍ക്കുന്നത് കുറ്റൂര്‍ റോഡിനടുത്താണ്. ഗതാഗതതിരക്കില്ലാത്ത വിജനമായ ഈ റോഡിലേക്ക് ശോഭാസിറ്റി മാളിലേക്കുള്ള പ്രവേശനം മാറ്റുകയോ അകത്തേക്കുള്ള കവാടമാക്കുകയോ ചെയ്താല്‍ പുഴയ്ക്കല്‍വരേയുള്ള കുരുക്ക് അഴിക്കാന്‍ കഴിയും. ശോഭാസിറ്റിയുടെ ഒരുവശത്തേക്ക് മുതുവറ ശിവക്ഷേത്രത്തിന് സമീപത്തുള്ള വഴിയിലൂടെ വന്നെത്താന്‍ കഴിയുമെന്നിരിക്കേ അതും പ്രയോജനപ്പെടുത്താന്‍ നടത്തിപ്പുകാര്‍ തയ്യാറാകുന്നില്ല. എന്നാല്‍ പുഴയ്ക്കലിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ഗവണ്‍മെന്റിനു മുമ്പില്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചെങ്കിലും അതവര്‍ അവഗണിക്കുകയായിരുന്നെന്നാണ് ശോഭാസിറ്റി അധികൃതര്‍ പറയുന്നത്. എന്തൊക്കേയായാലും മണിക്കൂറുകളോളമുള്ള ഗതാഗതകുരുക്കിന്റെ ദുരിതം മുഴുവന്‍ സഹിക്കുന്നത് യാത്രക്കാരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss