|    Sep 20 Thu, 2018 10:31 am
FLASH NEWS

പുഴയോരത്ത് കുരുന്നുകള്‍ സംഗമിച്ചു

Published : 8th May 2017 | Posted By: fsq

 

വാഴമുട്ടം: മണ്ണിനെയും മരങ്ങളെയും മലകളെയും പുഴകളെയും സ്‌നേഹിക്കുവാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ജില്ലാ ജില്ലാ ലൈബ്രറി കൗണ്‍സില്‍, വാഴമുട്ടം വള്ളത്തോള്‍ വായനശാല, നവോദയ സ്‌പോര്‍ട്‌സ് ആന്‍ഡ്് ആര്‍ട്‌സ് ക്ലബ്ബ്, വനിതാവേദിബാലവേദി സംയുക്തമായി വാഴമുട്ടം മഹാവിഷ്ണു ക്ഷേത്ര കടവില്‍ പുഴയോരം പാരിസ്ഥിതി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. ടി കെ ജി നായര്‍ ഉദ്ഘാടനം ചെയ്തു. കോന്നി താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ ഗോപാലകൃഷ്ണപിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈ മണിലാല്‍, സംവിധായകന്‍ കുമ്പളത്ത് പദ്മകുമാര്‍, നാടന്‍ പാട്ടുകാരനും കാക്കാരശി കലാകാരനുമായ എം ആര്‍ സി നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ ജി വിശാഖന്‍, ജില്ലാ വിദ്യാഭ്യാസ സൊസൈറ്റി സെക്രട്ടറി കെ ആര്‍ അശോക് കുമാര്‍, കഥാകൃത്ത് അനില്‍ വള്ളിക്കോട്, വായനശാല സെക്രട്ടറി അഡ്വ. എ ജയകുമാര്‍, നോവലിസ്റ്റ് അടൂര്‍ ദേവമ്മ,  വനിതാ വേദി പ്രസിഡന്റ് എം ആര്‍ ചന്ദ്രമാതിയമ്മ, സെക്രട്ടറി കെ ആര്‍ ഓമന, ബാലവേദി പ്രസിഡന്റ് ചിന്മയി എസ്,  സെക്രട്ടറി പ്രീതി ടി ആര്‍, നവോദയ സ്‌പോര്‍ട്‌സ് ആന്റ്്് ആര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് അരുണ്‍കുമാര്‍ കെ ബി, ഖജാന്‍ജി സന്ദീപ്, അധ്യാപകന്‍ രാജേഷ് ജി അക്ലെത്ത് കുട്ടികളുമായി സംവദിച്ചു. അച്ചന്‍കോവിലാറിന്റെ തീരത്ത് സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss