|    Oct 19 Fri, 2018 4:11 pm
FLASH NEWS

പുഴയോരത്തിരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; നരിപ്പറ്റയില്‍ ബോംബേറ്‌

Published : 10th January 2017 | Posted By: fsq

 

നാദാപുരം: പുഴയോരത്തെ ഏറുമാടത്തില്‍ ഇരിക്കുന്നതിനെ ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. നരിപ്പറ്റയില്‍ ബോംബേറ്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വാണിമേല്‍ പുഴയോരത്ത് നരിപ്പറ്റയില്‍ പുഴയോരത്ത് പണിത മാടത്തില്‍ ഇരിക്കുന്നവരില്‍ ചിലര്‍ മദ്യവുമായി എത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍  ഇരുവിഭാഗത്തില്‍ പെട്ട നേതാക്കള്‍ ചേര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിച്ചിരുന്നു. എന്നാല്‍, ഇന്നലെ കാറില്‍ യാത്രചെയ്യുകയായിരുന്ന ഒരു കുടുംബത്തെ തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്തതിനെതിരെ എതിര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സംഘടിതരായി എത്തിയതാണ് ഇന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസിന്റെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ബോബെറിഞ്ഞത് എതിര്‍ വിഭാഗമാണെന്ന് ഇരുപക്ഷക്കാരും ആരോപിച്ചു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് വന്‍ പോലിസ് സന്നാഹം ഏര്‍പ്പെടുത്തി.ഹജ്ജ് ഹെല്‍പ് ഡെസ്‌ക്കുറ്റിയാടി: കുറ്റിയാടി മുസ്‌ലീം യതീംഖാനയില്‍ ആരംഭിച്ച ഹജ്ജ് ഹെല്‍പ് ഡെസ്‌ക് റിട്ട. എഇഒ അമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 20വരെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഇവിടെ നിന്നും സേവനം ലഭിക്കും. ഫോണ്‍: 9400597110.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss