|    Oct 20 Sat, 2018 6:51 pm
FLASH NEWS

പുഴയില്‍ വീണ് യുവാവിനെ കാണാതായി

Published : 6th December 2017 | Posted By: kasim kzm

വൈക്കം: മൂറിഞ്ഞപുഴയില്‍ ബോട്ട് സവാരിക്കെത്തിയ യുവാവിനെ കാണാതായി. എറണാകുളം കടവന്ത്ര കണ്ണാട്ടുകുമ്പിയില്‍ അനൂപി(42)നെയാണ് കാണാതായത്. ഇന്നലെ  വൈകീട്ട് 4.30ഓടെ വള്ളത്തില്‍ മൂവാറ്റുപുഴയാറില്‍ ഉല്ലാസയാത്രക്കിറങ്ങിയ എട്ടംഗ സംഘത്തില്‍പ്പെട്ട ഒരാളാണ് കാല്‍വഴുതി പുഴയില്‍ വീണത്.
വള്ളത്തില്‍ പോകുന്നതിനിടെ പുഴയ്ക്ക് മധ്യത്തിലെ തുരുത്തില്‍ ഇറങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വൈക്കം ഫയര്‍ ഫോഴ്‌സ്, പോലിസ് എന്നിവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ ഇന്നലെ വൈകീട്ട് ഏഴിന് അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കും.
മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍
കോട്ടയം: പാമ്പാടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നോവ കാര്‍ മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍.
കണ്ണൂര്‍ കൊട്ടിയൂര്‍  ഒറ്റപ്ലാവ് സ്വദേശി  അനീഷ് കെ എസ്  (36) തൃശൂര്‍ ചാവുകാട് സ്വദേശി   റഫീഖ്  (40) മലപ്പുറം  പൊന്നാനി പെരുമ്പടപ്പ് സ്വദേശി മുജീബ് റഹ്മാന്‍  (40)എന്നിവരെയാണ്  പാമ്പാടി പോലിസാണ് പിടികൂടിയത്.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss