|    Sep 23 Sun, 2018 3:22 pm
FLASH NEWS

പുഴയില്‍ വീണയാളെ കണ്ടെത്തിയില്ല; ഹെലികാം ഉപയോഗിച്ച് പരിശോധിച്ചു

Published : 19th August 2018 | Posted By: kasim kzm

ഇരിട്ടി: കഴിഞ്ഞദിവസം പുഴയില്‍ കാണാതായെന്നു കരുതുന്ന ഡൊമിനിക്കിനെ ഇതുവരെ കണ്ടത്താനായില്ല. ശക്തമായ കുത്തൊഴുക്കും ചുഴികളുമുള്ള പുഴയില്‍ ഹെലികാം ഉപയോഗിച്ച് പരിശോധന തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് വീട്ടില്‍ ചൂടുവെള്ളം തയ്യാറാക്കി കുളിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ഡൊമിനിക്കിനെ കാണാതായത്.
ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും പുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയില്‍ വെള്ളം ഏറെ താഴ്ന്ന സാഹചര്യത്തില്‍ ഹെലികാം ഉപയോഗിച്ച് പുഴയുടെ തുരുത്തുകളിലും മറ്റു വിവിധ ഭാഗങ്ങളിലും ഇരിട്ടി സ്വദേശി അഖില്‍ പുതുശ്ശേരിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss