|    Nov 19 Mon, 2018 1:58 am
FLASH NEWS

പുഴയില്‍ മുങ്ങിത്താണ മൂന്നു വയസ്സുകാരനെ ജീവിതത്തിലേക്കെത്തിച്ച ശമ്മാസിന് നാടിന്റെ ആദരം

Published : 18th August 2018 | Posted By: kasim kzm

നാദാപുരം: കനത്ത മഴയില്‍ കുത്തിയൊലിക്കുന്ന പുഴയില്‍ ഒഴുകിപ്പോയ മൂന്ന് വയസ്സുകാരനെ രക്ഷപെടുത്തി പതിനഞ്ചുകാരന്‍ ശമ്മാസിന് നാട്ടുകാരുടെ ആദരം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന വയനോളി പൊയില്‍ അനസിന്റെ മൂന്ന് വയസ്സുകാരനായ മകന്‍ ഹൈസം പുഴയിലേക്കുള്ള വെള്ളത്തിന്റെ കുത്തിയൊഴുക്കില്‍ പെടുകയായിരുന്നു. പുഴയിലൂടെ ആരോ ഒഴുക്കില്‍പ്പെട്ടുവെന്ന് ശ്രദ്ധയില്‍ പെട്ട ശമ്മാസിന്റെ ഉമ്മ പനി പിടിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ശമ്മാസിനെ വിളിച്ച് നിലവിളിച്ചു.
ഓടിയെത്തിയ പതിനഞ്ചുകാരനായ മകന്‍ പുഴയിലേക്ക് എടുത്തു ചാടി കുത്തെഴുക്കില്‍ പെട്ട അയല്‍വാസിയായ കുട്ടിയെ സാഹസികമായി കരക്കെത്തിച്ചു. അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. ഒറ്റ നിമിഷം കൊണ്ട് ശമ്മാസ് നീന്തിക്കയറിയത് അയല്‍ക്കാരന്റെ ജീവിതത്തിലേക്കും നാട്ടുകാരുടെ മുഴുവന്‍ ഹൃദയത്തിലേക്കുമായിരുന്നു. പിന്നീട് വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു ശമ്മാസിനെ തേടിയെത്തിയത്.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍, തൃപ്പങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ്, ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് തൊടുവയില്‍, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഹമ്മദ് പുന്നക്കല്‍, ഉമ്മത്തൂര്‍ എസ്‌ഐ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി ടി അബ്ദുറഹിമാന്‍, വളയം സബ് ഇന്‍സ്‌പെക്ടര്‍ ബിനു ലാല്‍, കമ്മ്യൂനിറ്റി പൊലിസ് ഓഫീസര്‍ പി പി അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ ശമ്മാസിന്റെ ധീരതയെ പ്രശംസിച്ചു. ഉമ്മത്തൂര്‍ എസ്‌ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ ശമ്മാസ് വയനോളി പൊയില്‍ ഹുസൈനിന്റേയും റഹ്മയുടേയും മകനാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss