|    Jul 27 Thu, 2017 6:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Published : 5th September 2016 | Posted By: SMR

തളിപ്പറമ്പ്: കുപ്പം പുഴയില്‍ കുറ്റ്യേരി പാലത്തിനു സമീപം കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മുക്കുന്ന് സ്വദേശി എം എ അഷ്‌റഫിനെ(30)യാണ് കാണാതായത്. ഇന്നലെ വൈകീട്ട് നാലോടെയാണ്  സംഭവം.
പുഴയില്‍ കുളിച്ചു കൊണ്ടിരിക്കെ നീന്തല്‍ പരിശീലനത്തിനുപയോഗിച്ച ടയര്‍ട്യൂബ് ഒഴുകിപ്പോയത് എടുക്കാന്‍ നീന്തിയ അഷ്‌റഫ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം നീന്തിയെത്തിയ കൂട്ടുകാരന്‍ ടയര്‍ട്യൂബ് വീണ്ടെടുത്തെങ്കിലും അഷ്‌റഫിനെ രക്ഷിക്കാനായില്ല. കൂടെ കുളിക്കുകയായിരുന്ന കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പരിയാരം പോലിസും തളിപ്പറമ്പില്‍ നിന്നു അസി. സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയും രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കുളിക്കാനിറങ്ങിയ
യുവാവിനെ
കാണാതായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക