|    Dec 14 Thu, 2017 6:40 pm
FLASH NEWS

പുഴയില്‍ ചാടിയ പ്രധാനാധ്യാപകനെ രക്ഷപ്പെടുത്തി

Published : 8th December 2017 | Posted By: kasim kzm

പഴയങ്ങാടി: പാലത്തിനു മുകളില്‍നിന്ന് പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച അധ്യാപകനെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. തളിപ്പറമ്പ് കുറ്റ്യേരി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എരിപുരം സ്വദേശി എന്‍ പി മുഹമ്മദലി(50)യാണ് ഇന്നലെ രാവിലെ ആറോടെ പഴയങ്ങാടി പാലത്തിന് മുകളില്‍ നിന്നു ചാടിയത്. പള്ളിയില്‍നിന്ന് പ്രഭാത നമസ്‌കാരം കഴിഞ്ഞ് സ്‌കൂട്ടറില്‍ ഇദ്ദേഹം പാലത്തിലെത്തി. വീട്ടിലേക്ക് ഫോണ്‍ ചെയ്ത് മരിക്കാന്‍ പോവുകയാണെന്നും സ്‌കൂട്ടര്‍ തിരികെ കൊണ്ടുപോവണമെന്നും പറഞ്ഞു.
തുടര്‍ന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. പാലത്തിനു മുകളില്‍ സ്‌കൂട്ടറും ചെരിപ്പും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇക്കാര്യം പോലിസില്‍ അറിയിച്ചു. പഴയങ്ങാടി പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തുമ്പോഴേക്കും ഒഴുക്കില്‍പ്പെട്ട മുഹമ്മദലിയെ താവം പള്ളിക്കരയില്‍വച്ച് മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക