|    Mar 26 Sun, 2017 10:38 pm
FLASH NEWS

പുഴയില്‍ കുളിയ്ക്കുവാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published : 13th October 2016 | Posted By: G.A.G

shans

അടിമാലി :കൂട്ടുകാരോടൊപ്പം കുളിയ്ക്കുവാന്‍ ഇറങ്ങിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.അടിമാലി മാംകാല പൊപാലയില്‍ ബക്കറിന്റെ മകന്‍ ഷാന്‍സ്( 24) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. മാംകാലയിലെ വീട്ടില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം വെള്ളത്തൂവല്‍ പഞ്ചായത്തിലെ മുതിരപുഴയാറിന്റെ ഭാഗമായ മാങ്കടവ് ക്ഷേത്രത്തിന് സമീപത്തുള്ള പുഴയില്‍ കുളിക്കുവാന്‍ എത്തിയ യുവാവ് പുഴയിലെ കയത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ പുറത്തെടുത്തെങ്കിലും പുറം ലോകം അറിയുവാനും പ്രാഥമിക ശുശ്രൂഷ നല്‍കുവാനും താമസിച്ചു. ഫയര്‍ഫോഴ്‌സ് എത്തി ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബി ടെക്ക് ബിരുദത്തിന് ശേഷം അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു ഷാന്‍സ്. ഷജന,നിഷ എന്നിവര്‍ സഹോദരിമാരാണ്. അവിവാഹിതനാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക