|    Sep 21 Fri, 2018 5:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുഴയിലെറിഞ്ഞ ബാലന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

Published : 30th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: പിതൃസഹോദരന്‍ ആനക്കയം പാലത്തില്‍ നിന്നു പുഴയിലേക്കെറിഞ്ഞ ഒമ്പത് വയസ്സുകാരന്‍ മുഹമ്മദ് ഷഹീന്റെ (9)തെന്നു കരുതുന്ന മൃതദേഹം കണ്ടെത്തി. കൂട്ടിലങ്ങാടി നെച്ചിക്കുറ്റി പാറക്കടവിലെ പുഴയോരത്തെ മുളങ്കൂട്ടത്തില്‍ നിന്നാണ് ഇന്നലെ ആറു മണിയോടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിലുണ്ടായിരുന്ന പാന്റ്‌സും ഷൂവും കുട്ടിയുടെ സ്‌കൂള്‍ യൂനിഫോമിന് സമാനമാണെന്ന് റിപോര്‍ട്ടുണ്ട്.
കഴിഞ്ഞ 13നാണ് എടയാറ്റൂര്‍ മലങ്കരതൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീനെ തട്ടിക്കൊണ്ടു പോയി പിതൃസഹോദരന്‍ ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദ് (44) പാലത്തില്‍ നിന്നു പുഴയിലേക്കെറിഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss