|    Dec 15 Sat, 2018 7:25 am
FLASH NEWS

പുഴയറിയല്‍ യാത്രയുമായി സിപിഎം

Published : 14th May 2018 | Posted By: kasim kzm

കണ്ണൂര്‍: സിപിഎം നേതൃത്വത്തില്‍ നടപ്പാക്കുന്ന കണ്ണൂരിന് ഹരിത കവചം കാംപയിന്റെ ഭാഗമായി പുഴയറിയല്‍ യാത്ര നടത്തി. ജില്ലയിലെ പ്രധാന പുഴകളായ കുപ്പം, പെരുമ്പ, മാഹി, വളപട്ടണം പുഴകള്‍ കേന്ദ്രീകരിച്ചാണ് പാര്‍ട്ടി നേതാക്കളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ യാത്ര സംഘടിപ്പിച്ചത്.
ചെറുബോട്ടുകളിലും തോണികളിലും സഞ്ചരിച്ച് പുഴയോരത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. പുഴയും തോടും തണ്ണീര്‍ത്തടവും മാലിന്യമുക്തമാക്കി സംരക്ഷിക്കാന്‍ ബോധവല്‍ക്കരണവും ഉണ്ടായി. പെരുമ്പ പുഴയിലെ യാത്ര സി കൃഷ്ണന്‍ എംഎല്‍എയും, കുപ്പം പുഴയില്‍ ഒ വി നാരായണനും, വളപട്ടണത്ത് ജില്ലാ സെക്രട്ടറി പി ജയരാജനും, മാഹിയില്‍ ഡോ. വി രാമചന്ദ്രന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു.
വളപട്ടണത്ത് എം പ്രകാശന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, മയ്യില്‍ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss