|    Sep 21 Fri, 2018 2:20 am
FLASH NEWS

പുഴകളിലെ ജലനിരപ്പ് പൊടുന്നനെ താഴ്ന്നു

Published : 28th August 2018 | Posted By: kasim kzm

മുക്കം: മഴ ശക്തി കുറഞ്ഞതോടെ പുഴകളിലും കിണറുകളിലും ക്രമാതീതമായി ജലനിരപ്പ് താഴുന്നു. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വന്‍തോതില്‍ ജലനിരപ്പ് ഉയര്‍ന്ന ജലസ്രോതസ്സുകളിലാണ് നാല് ദിവസം കൊണ്ട്ജലനിരപ്പ് താഴ്ന്ന് മണല്‍തിട്ടകള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.
ഇരുവഴിഞ്ഞിയിലും ചെറുപുഴയിലും ചാലിയാറിന്റെ ചില ഭാഗങ്ങളിലും വേനല്‍ കാലത്തെ ഓര്‍മിപ്പിക്കും വിധമാണ് വെള്ളം താഴ്ന്നിരിക്കുന്നത്. അതേസമയം ഇരുവഴിഞ്ഞിയില്‍ അനധികൃത മണല്‍വാരല്‍ തകൃതിയായി. കാരശേരി ചോണാട്, പുല്‍പറമ്പ് വേരന്‍കടവ്, തെയ്യത്തുംകടവ് തുടങ്ങിയ ഭാഗങ്ങളിലാണ് രാത്രികാലങ്ങളില്‍ മണല്‍വാരല്‍ നടക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുക്കം പാലം മുതല്‍ കൂളിമാട് വരെയുള്ള ഭാഗങ്ങളില്‍ ഇരുവഴിഞ്ഞിയില്‍ വ്യാപക കരയിടിച്ചിലുണ്ടായിരുന്നു. പുഴയോരവാസികള്‍ ഇതിന്റെ ദുരിതത്തില്‍ നട്ടം തിരിയുന്നതിനിടെയാണ് മണല്‍ കൊള്ള വ്യാപകമായിരിക്കുന്നത്.
മണല്‍ കൊള്ളക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പി കെ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കാരശേരി ഗ്രാമപഞ്ചാബത്ത് മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍, കെ ടി അബ്ദുനാസര്‍, ടി കെ നസ്‌റുല്ല, കെ പി അബ്ദുനാസര്‍, പി മുസ്തഫ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss