|    Oct 17 Wed, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

Published : 25th September 2017 | Posted By: fsq

 

മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. കേരള കര്‍ണാടക അതിര്‍ത്തിയായ തോല്‍പെട്ടി ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപം ട്രസ്റ്റ് പ്ലാന്റേഷന്‍ തോട്ടത്തിന് സമീപമുള്ള കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഏകദേശം മൂന്ന് വയസ്സുള്ള ആണ്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ സെക്ഷന്‍ പരിധിയിലാണ് പുലിയുടെ ജഡം കണ്ടത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ പ്രസാദ്, ഡെപ്യൂട്ടി റേഞ്ചര്‍ സുധാകരന്‍ ഫോറസ്റ്റര്‍മാരായ അനൂപ്, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മാനന്തവാടി വെറ്ററിനറി സര്‍ജന്‍ ഡോ. ലക്ഷ്മി പോസറ്റുമോര്‍ട്ടം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss