|    Mar 25 Sat, 2017 10:57 pm
FLASH NEWS

പുള്ളിന്റെ മരണം ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

Published : 15th August 2016 | Posted By: SMR

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കലിഖോ പുള്ളിന്റെ ദുരൂഹമരണം ഉന്നതപോലിസ് ഉദ്യേഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഐജി റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. ചീഫ് സെക്രട്ടറി ശകുന്തള ഡോലെ ഗാംലിന്‍, ഡിജിപി നിത്യാനന്ദം, പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യഗോപാല്‍ അടക്കമുള്ളവരുടെ ഉന്നതതല യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പുള്ളിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി സംസ്ഥാന ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌കോവ പ്രത്യാശ പ്രകടിപ്പിച്ചു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക