|    Feb 21 Wed, 2018 11:03 am
FLASH NEWS

പുള്ളിക്കാനം കോളജില്‍ ഭക്ഷ്യവിഷബാധ

Published : 31st January 2017 | Posted By: fsq

 

മൂലമറ്റം: ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് 42 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുള്ളിക്കാനം ഡി.സി കോളജിലെ വിദ്യാര്‍ഥികളെയാണ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെ വയറുവേദന, ചര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 32 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളുമാണ് ചികിത്സയിലുള്ളത്. ആദ്യം പത്തോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ എത്തി. പിന്നീട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടുകയായിരുന്നു. പുള്ളിക്കാനം ഡി.സി കോളജില്‍ വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഹോസ്റ്റലില്‍ നിന്നും കഴിച്ച ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യവിഷ ബാധ ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ബിരിയാണി കഴിക്കാത്തവര്‍ക്കും വിഷബാധയുണ്ടായിട്ടുണ്ടെന്നു വിവരമുണ്ട്.ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നതിന് പുറത്തുനിന്നും ഒരു ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധ ഏറ്റതെന്ന് പരിശോധന നടത്തിവരുന്നത ആരോഗ്യവകുപ്പ് അധികാരികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ നില തൃപ്തികരമാണ്. ഏലപ്പാറയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കോളജിലെത്തി കാന്റിനില്‍ പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ വിഷബാധയുടെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവമറിഞ്ഞ് അറക്കുളത്തെ ആരോഗ്യ വകുപ്പധികൃതര്‍ ആശുപത്രിയിലെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss