|    Dec 12 Tue, 2017 2:38 am
FLASH NEWS

പുളിയിലപ്പാറയില്‍ ഗൃഹനാഥനെ കാട്ടാന ആക്രമിച്ചു

Published : 5th October 2016 | Posted By: Abbasali tf

ചാലക്കുടി: പുളിയിലപ്പാറയില്‍ ഗൃഹനാഥനെ കാട്ടാന ആക്രമിച്ചു. വീടാക്രമിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഗൃഹനാഥനെയാണ് ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പുളിയിലപ്പാറ പൂമുള്ളി ബാബുവിനെ(55) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആന വീട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും ഭാര്യയോടൊപ്പം ഇറങ്ങി ഓടി രക്ഷപ്പെടുന്നതിനിടയിലാണ് കാട്ടാന ബാബുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയത്. ശബ്ദം കേട്ട് ഓടിവന്ന ആളുകള്‍ ബഹളമുണ്ടാക്കിയപ്പോള്‍ ആന പിന്‍വാങ്ങി. ഒരു മാസം മുമ്പ് ബാബുവിന്റെ വീട് കാട്ടാന ആക്രമിച്ചിരുന്നു. പുളിയിലപ്പാറയില്‍ ഏറെ നാളായി ഈ ഒറ്റയാന്‍ ഭീതിവിതച്ചു കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക