|    Jan 19 Thu, 2017 10:15 am

പുളിക്കീഴ് കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Published : 8th October 2016 | Posted By: Abbasali tf

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നിരണം, നെടുമ്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള പുളിക്കീഴ് കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതിക്കു വേണ്ടി പുളിക്കീഴ് ഷുഗര്‍ ഫാക്ടറിയുടെ വിട്ടുന്നല്‍കിയ സ്ഥലത്ത് ജല ശുദ്ധീകരണ ശാലയും. അതിനോട് ചേര്‍ന്നുള്ള കിണറും ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞു. ഇരതോട് ഭാഗത്ത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ഓവര്‍ ഹെഡ് ടാങ്കിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. നെടുമ്പ്രം, കടപ്ര പഞ്ചായത്തുകളിലെ ടാങ്കുകളുടെ നിര്‍മ്മാണം, ജലവിതരണ പൈപ്പുകളുടെ സ്ഥാപിക്കല്‍, പുളിക്കീഴില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സബ് സ്റ്റേഷന്‍ എന്നിവയാണ് പദ്ധതിക്കു വേണ്ടി പൂര്‍ത്തീകരിക്കാനുള്ളത്. അടുത്ത വര്‍ഷം ഓണത്തിനു മുമ്പായി പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ പ്രതീക്ഷ. കടപ്രയില്‍ മോട്ടിശ്ശേരിയില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ടാങ്കും നെടുമ്പ്രത്ത് 3.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ടാങ്കുമാണ് നിര്‍മിക്കാനുള്ളത്. ഇവയുടെ നിര്‍മാണത്തിനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.നിര്‍മാണം ഉടന്‍ ആരംഭിക്കും. ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനും കരാര്‍ നല്‍കിയിട്ടുണ്ട്. ഇര തോട് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ അടുത്ത വര്‍ഷം ആദ്യം ഈ ടാങ്കില്‍ നിന്നു നിരണം ഇരതോട് ഭാഗങ്ങളില്‍ ജലവിതരണം ഭാഗികമായി നല്‍കാനും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് ശ്രമമുണ്ട്. 2013ലാണ് പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 27 കോടി രൂപാ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക