|    Oct 20 Sat, 2018 12:49 am
FLASH NEWS

പുളിക്കല്‍ പഞ്ചായത്തിന് ഓഡിറ്റ് റിപോര്‍ട്ടില്‍ തടഞ്ഞ ഫണ്ടിന് ഒടുവില്‍ സര്‍ക്കാര്‍ അനുമതി

Published : 28th September 2017 | Posted By: fsq

 

കൊണ്ടോട്ടി: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തളളിയ പുളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സ്‌കൂള്‍ ലൈബ്രറി നവീകരണം,വിദ്യഭ്യാസം മെച്ചപ്പെടുത്തല്‍ പദ്ധതിയില്‍ ചിലവഴിച്ച 91,360 രൂപ അനുവിദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റില്‍ തടസ്സപ്പെട്ട് കുടങ്ങിയ പണം അനുവദിച്ചു നല്‍കാനാണ് നിര്‍ദേശം.  പഞ്ചായത്തിലെ തടത്തില്‍ പറമ്പ് ജിഎല്‍പിഎസ് പ്രധാന അധ്യാപകന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കിയ സ്‌കൂള്‍ ലൈബ്രറി നവീകരണം,വിദ്യഭ്യാസം മെച്ചപ്പെടുത്തല്‍ പദ്ധതിയില്‍ 91,360 രൂപയാണു ചിലവിട്ടിരുന്നു.പഞ്ചായത്തിലെ നാല്  ഹൈസ്‌കൂളുകള്‍ക്ക് 10,000 രൂപ വീതം എസ്എസ്എല്‍സി വിജയഭേരി രാത്രി ക്യാംപില്‍ ഭക്ഷണത്തിനായി ചിലവാക്കിയ 40,000 രൂപയും, ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിലെ 18 സ്വകാര്യ സ്‌കൂളുകള്‍ക്ക് അലമാര വാങ്ങുന്നതിനായി 51,380 രൂപയും ഉള്‍പ്പടെ 91,360 രൂപ ചിലവഴിച്ചിരുന്നു.എന്നാല്‍ പഞ്ചായത്ത് രാജ് പട്ടിക പ്രകാരം പ്രി-പ്രൈമറി സ്‌കൂളുകളുടേയും പ്രൈമറി സ്‌കൂളുകളുടേയും ചുമതലയാണ് ഗ്രാമപ്പഞ്ചായത്തുകള്‍ക്കുളളതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിന്റെ ഓഡിറ്റ് തടസ്സപ്പെട്ടതിനാല്‍ പണം അനുവദിച്ചു കിട്ടിയിരുന്നില്ല.എന്നാല്‍ ഗ്രാമപ്പഞ്ചായത്ത് നല്‍കിയ കത്തിന്റെ പാശ്ചാത്തലത്തിലാണ് ഇതിന് സര്‍ക്കാര്‍ അംഗീകാരമായത്.പഞ്ചായത്തിലെ പിന്നോക്ക ദരിദ്ര വിഭാഗത്തില്‍ പെട്ട കുട്ടികളെ തെരഞ്ഞെടുത്ത് നടത്തിയ എസ്എസ്എല്‍സി രാത്രി ക്യാംപില്‍ എസ്‌സി കുട്ടികള്‍ക്കടക്കം പ്രയോജനപ്പെടുത്തിയെന്ന് അറിയിച്ച് പഞ്ചായത്ത് സര്‍ക്കാറിലേക്ക് അയച്ചതിനാലാണ് 40,000 രൂപ അനുവദിച്ചത്.സ്‌കൂളുകളില്‍ അലമാര വിതരണം ചെയ്തതില്‍ 18 സ്‌കൂളുകളില്‍ 14 എണ്ണവും സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കിയതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്തു.എന്നാല്‍ 2006-2007 വര്‍ഷം ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങള്‍ വാങ്ങി നല്‍കിയത്  സൂക്ഷിക്കാനാണ് സ്‌കൂളുകള്‍ക്ക് അലമാര വാങ്ങിയതെന്നും ഇത് പൂര്‍ണമായും സ്‌കൂളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പഞ്ചയാത്ത് കമ്മിറ്റിക്ക് ബോധ്യപ്പെടുത്തിയതോടെയാണു തടഞ്ഞുവെച്ച ഫണ്ട് പഞ്ചായത്തിന് അനുമതി നല്‍കുകയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss