|    May 28 Sun, 2017 8:47 am
FLASH NEWS

പുല്‍വാമയിലും കര്‍ഫ്യൂ പിന്‍വലിച്ചു

Published : 31st August 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ പുല്‍വാമ പട്ടണത്തില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. ശ്രീനഗറിലെ എംആര്‍ ഗുഞ്ച്, നൗഹട്ട പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ മാത്രമാണ് ഇപ്പോള്‍ കര്‍ഫ്യൂ നിലവിലുള്ളത്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാലാണ് പുല്‍വാമ ജില്ലയില്‍ കര്‍ഫ്യൂ പില്‍വലിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം കശ്മീരി സംഘടനകള്‍ ആഹ്വാനംചെയ്ത സമരംമൂലം ജനജീവിതം ഇന്നലെയും സ്തംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day