|    Apr 25 Tue, 2017 12:09 pm
FLASH NEWS

പുല്‍പ്പള്ളി സിഎച്ച്‌സിയില്‍ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നു പരാതി

Published : 28th November 2016 | Posted By: SMR

പുല്‍പ്പള്ളി: പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കു മതിയായ ചികില്‍സ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, നൂല്‍പ്പുഴ, ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മേല്‍ത്തട്ട് സ്ഥാപനമായിട്ടുപോലും ഇവിടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടാവുന്നില്ല. മതിയായ കെട്ടിടസൗകര്യവും അനുബന്ധ രോഗനിര്‍ണയ സംവിധാനങ്ങളും ഉണ്ടായിട്ടും രോഗികളെ കിടത്തിച്ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവുന്നില്ല. ഇതുമൂലം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെയോ ജില്ലാ ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. മാതൃ-ശിശു സംരക്ഷണ വിഭാഗം ഒട്ടും കാര്യക്ഷമമല്ലെന്നും പരക്കെ ആരോപണമുയരുന്നുണ്ട്. ഗൈനക്കോളജിസ്റ്റിനെ നിയമിക്കുന്നതിന് വര്‍ഷങ്ങളായി യാതൊരു നടപടിയുമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യത്യസ്തമായ ആരോഗ്യ-സേവന പദ്ധതികളും പുല്‍പ്പള്ളിക്ക് നഷ്ടമാവുന്ന അവസ്ഥയാണ്. കൃഷിനാശവും വരള്‍ച്ചാക്കെടുതിയിലും അമര്‍ന്ന ജനങ്ങള്‍ക്ക് അടിസ്ഥാന ചികില്‍സ പോലും നിഷേധിക്കുന്ന നിലപാടാണ് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day