|    Jul 28 Fri, 2017 2:35 am
FLASH NEWS

പുല്‍പ്പള്ളിയില്‍ കവുങ്ങുകള്‍ക്കു രോഗം;കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 17th October 2016 | Posted By: Abbasali tf

പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം വ്യാപകമായതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മഹാളിരോഗം കൂടി പടര്‍ന്നുപിടിച്ചതോടെ വിളവെടുപ്പിന് പാകമായ പൈങ്ങ കൊഴിഞ്ഞുപോവുകയാണ്. തനിവിളയായി കവുങ്ങ് കൃഷി ചെയ്ത കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. വയലുകളില്‍ കൃഷി ചെയ്ത കവുങ്ങുകള്‍ക്കാണ് മഞ്ഞളിപ്പ് രോഗം ഏറെയും. ഈ വര്‍ഷമാണ് മേഖലയില്‍ ഇത്രയും വ്യാപകമായി മഞ്ഞളിപ്പ് പടര്‍ന്നുപിടിക്കുന്നത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, ആലത്തൂര്‍, വാടാനക്കവല, മാടല്‍, പെരിക്കല്ലൂര്‍, ചെറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെ ഭൂരിഭാഗം കര്‍ഷകരുടെയും കൃഷിയിടങ്ങളിലെ കവുങ്ങുകള്‍ക്ക് രോഗം വര്‍ധിച്ചുവരികയാണ്. കൂടാതെ അടക്കക്ക് വ്യാപകമായി മഹാളിരോഗം ബാധിച്ചതും ഉല്‍പാദനത്തെ കാര്യമായി ബാധിച്ചു. മുന്‍വര്‍ഷങ്ങളിലുണ്ടായ അടക്ക ഉല്‍പാദനം ഇത്തവണ മഹാളിരോഗം മൂലം കുത്തനെ കുറഞ്ഞു. മഹാളിരോഗവും മഞ്ഞളിപ്പും പടര്‍ന്നുപിടിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിന് കൃഷിവകുപ്പോ മറ്റ് ഏജന്‍സികളോ തയ്യാറാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക