|    Nov 17 Sat, 2018 8:44 pm
FLASH NEWS

പുല്‍പ്പള്ളിയില്‍ ഇരുപതോളം വീടുകള്‍ തകര്‍ന്നു

Published : 12th August 2018 | Posted By: kasim kzm

പുല്‍പ്പള്ളി: കബനിനദി കരകവിഞ്ഞതോടെ പെരിക്കല്ലൂര്‍ തേന്‍മാവിന്‍കടവിലെ നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്തെ 20 ഓളം വീടുകളില്‍ വെള്ളം കയറി പൂര്‍ണമായി തകരുകയും ചെയ്തു. ഇതിനു പുറമെ 30 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. കബനി നദിയില്‍ ജലനിരിപ്പ് വര്‍ധിച്ചതോടെ പല വീടുകളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. പ്രദേശത്തുള്ള മുഴുവന്‍ ആളുകളെയും പെരിക്കല്ലൂര്‍ ഗവ. സ്‌കൂളിലേക്ക് റവന്യൂ വകുപ്പും പോലിസും ചേര്‍ന്ന് മാറ്റി.
പെരിക്കല്ലൂര്‍ ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും വെള്ളത്തിലാണ്. പെരിക്കല്ലൂര്‍ പാടങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലായതോടെ വ്യാപക കൃഷിനാശമാണുണ്ടായിട്ടുള്ളത്. ഇതിനു പുറമെ കൃഗന്നൂര്‍, ഡിപ്പോ, മരക്കടവ്, കൊളവള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് റവന്യൂ അധികൃതര്‍. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് മേഖലയിലുണ്ടായിട്ടുള്ളത്.
കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ജില്ലയിലെത്തുന്ന കൃഷിമന്ത്രി വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പെരിക്കല്ലൂര്‍ പ്രദേശം സന്ദര്‍ശിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss