|    Mar 26 Sun, 2017 11:19 am
FLASH NEWS

പുല്ലുവിളയില്‍ തെരുവുനായ ആക്രമണം വീണ്ടും; മൂന്നുപേര്‍ക്കുകൂടി കടിയേറ്റു

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായ്ക്കള്‍ വയോധികയെ കടിച്ചുകൊലപ്പെടുത്തിയ പുല്ലുവിളയില്‍ നായ്ക്കളുടെ ആക്രമണം തുടരുന്നു. ഇന്നലെ മൂന്നുപേര്‍ക്കാണ് ഇവിടെ തെരുവുനായ്ക്കളുടെ കടിയേറ്റത്. പുല്ലുവിള സ്വദേശി അന്തോണിയപ്പന്‍, ഇരൈമന്‍തുറ സ്വദേശി ആന്റണി, കരിച്ചല്‍ സ്വദേശി ജോയി എന്നിവരെയാണ് ഇന്നലെ നായ്ക്കള്‍ ആക്രമിച്ചത്. മാരകമായി മുറിവേറ്റ അന്തോണിയപ്പനെ പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സ തേടിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക്
ഒരുമണിയോടെ മകളുടെ കുഞ്ഞിനെ അങ്കണവാടിയില്‍ നിന്നു വിളിക്കാന്‍ പോയപ്പോഴാണ് ഇയാളെ മൂന്നു തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. മറ്റുരണ്ടുപേരും പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സതേടി. കഴിഞ്ഞ വെള്ളിയാഴ്ചയാണു പുല്ലുവിളയില്‍ ശിലുവമ്മ എന്ന 65കാരിയെ തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി പ്രാഥമിക കൃത്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്.

(Visited 40 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക