|    Feb 18 Sun, 2018 7:05 am
FLASH NEWS

പുല്ലുമേടിനു സമീപം കഴുതക്കുഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Published : 18th January 2017 | Posted By: fsq

 

ശബരിമല: പുല്ലുമേടിനു സമീപം കഴുതക്കുഴിയില്‍ 160 അടി താഴ്ചയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ പുല്ലുമേട്ടിലേക്കു കാനനപാത പരിശാധിക്കാന്‍ ഫയര്‍മാന്‍ പി പി പ്രശാന്തിന്റെ നേതൃത്വത്തില്‍ പോയ സന്നിധാനത്തെ ഫയര്‍ഫോഴ്‌സ് സംഘമാണ് 65 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടത്. സന്നിധാനത്തു നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ എ ടി ഹരിദാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളെത്തി മൃതദേഹം കയര്‍ ഉപയോഗിച്ച് പുറത്തെടുത്തു. സന്നിധാനത്തു നിന്നെത്തിയ പോലീസ് മൃതദേഹം കുമിളി പോലീസിന് കൈമാറി. ഇതരസംസ്ഥാനത്തു നിന്നുള്ളയാളാണെന്നു കരുതുന്നു. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്. പുല്ലുമേട്ടിലേക്കു പോയ ഒമ്പതംഗ ഫയര്‍ഫോഴ്‌സ് സംഘം മണ്ണിടിഞ്ഞു കിടക്കുന്നത് കണ്ടാണ് താഴ്ചയില്‍ പരിശോധിച്ചത്. വഴിയില്‍ ഒരു തോര്‍ത്തും വീണു കിടന്നിരുന്നു. മൃതദേഹത്തിനു സമീപം ഇരുമുടിക്കെട്ടും ഒരു ബാഗുമുണ്ടായിരുന്നു. ഇതില്‍ നിന്നു പഴ്‌സ്, ഡയറി, റെയില്‍വേയുടെ ലോഗോയോടു കൂടിയ കാര്‍ഡ് എന്നിവ ലഭിച്ചു. പേഴ്‌സില്‍ 2800 രൂപയുണ്ടായിരുന്നു. ഡയറിയില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ അയ്യപ്പസേവാ സംഘത്തിന്റെ സഹായത്തോടെ വിളിച്ചെങ്കിലും മറുതലയ്ക്കല്‍ നിന്ന് മറുപടി ലഭിച്ചില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss