|    Sep 23 Sun, 2018 8:26 am
FLASH NEWS

പുല്ലങ്കോട് കടിഞ്ചീരിയില്‍ വീണ്ടും മണ്ണിടിഞ്ഞു

Published : 19th August 2018 | Posted By: kasim kzm

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട് എസ്‌റ്റേറ്റിന്റെ ഭാഗമായ കടിഞ്ചീരി മലയില്‍ ഇന്നലെ രാവിലെ ഉരുള്‍പൊട്ടിയ സ്ഥലത്ത് വീണ്ടും വന്‍തോതില്‍ മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസവും മണ്ണിടിച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചടച്ചിക്കല്ല് വെടിവെച്ചപാറ ഭാഗത്തെ എല്ലാ വീടുകളും അടച്ച് പൂട്ടി ആളുകള്‍ താമസം മാറി. മണ്ണ് ഇടിച്ചില്‍ തുടരുന്ന ഉരുള്‍പൊട്ടലുണ്ടായ കടിഞ്ചീരി മലയുടെ താഴ്ഭാഗത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അഞ്ച് ഏക്കറിലധികം സ്ഥലമാണ് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. മഴ കുറഞ്ഞത് ആശ്വാസമായിട്ടുണ്ടെങ്കിലും ഇനിയും മഴ തുടരുമെന്ന മുന്നറിയിപ്പ് പ്രദേശവാസികളെ ആശങ്കയിലാഴ്തിയിട്ടുണ്ട്.
പുല്ലങ്കോട് എസ്‌റ്റേറ്റിന്റെ മറ്റ് പല ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. റബ്ബര്‍ തൈകളും മരങ്ങളും റോഡുകളും എല്ലാം തകര്‍ന്നു. കോടികളുടെ നാശനഷ്ടമാണ് എസ്‌റ്റേറ്റിന് ഉണ്ടായിട്ടുള്ളത്. ഉരുള്‍പൊട്ടലിലും മണ്ണ് ഇടിച്ചിലിലും മലയുടെ താഴ്‌വാരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കും കൃഷിഭൂമികള്‍ക്കും വന്‍ നാശമുണ്ടായി. പല ഡിവിഷനുകളിലായി നൂറ് കണക്കിന് റബ്ബര്‍ മരങ്ങളാണ് നശിച്ചത്. ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലം പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss