|    Jan 22 Sun, 2017 9:23 am
FLASH NEWS

പുല്ലങ്കോട് എസ്‌റ്റേറ്റ് തൊഴിലാളികളും മാനേജ്‌മെന്റും തുറന്ന പോരിലേക്ക്

Published : 2nd July 2016 | Posted By: SMR

കാളികാവ്: ജില്ലയിലെ ഏറ്റവും വലിയ എസ്‌റ്റേറ്റായ പുല്ലങ്കോടിലെ തൊഴിലാളികളും മാനേജുമെന്റും തുറന്ന പോരിലേക്ക്. തോട്ടം തൊഴിലാളികളുടെ അധ്വാനഭാരം ഉയര്‍ത്തിയ നടപടി അംഗീകരിക്കില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. അതേസമയം, ഉത്തരവ് ലംഘിച്ചാല്‍ നടപടിയെന്ന് പുല്ലങ്കോട് എസ്‌റ്റേറ്റ് മാനേജ്‌മെന്റും അറിയിച്ചു. 300 മരം ടാപ്പിങ് നടത്തിയിരുന്നത് ഇന്നുമുതല്‍ 400 മരം ടാപ്പിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പ്രധാന റബ്ബര്‍ പ്ലാന്റേഷനായ പുല്ലങ്കോട് എസ്‌റ്റേറ്റ് മാനേജ്‌മെന്റ് ഉത്തരവിറക്കി. ഈ ഉത്തരവിനെതിരേ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി.
ഇതുവരെ ടാപ്പിങ് നടത്തിയത് പോലെത്തന്നെ നടത്തുമെന്നും നടപടി ഒറ്റക്കെട്ടായി നേരിടുമെന്നും സംയുക്ത സമരസമിതി മാനേജ്‌മെന്റിനെ രേഖാമൂലം അറിയിച്ചു. മാനേജ്‌മെന്റിന്റെ പുതിയ തീരുമാനപ്രകാരം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പൊതുജനങ്ങളെ അണിനിരത്തി ശക്തമായി നേരിടാനാണ് സംയുക്ത തൊഴിലാളി യൂനിയനുകളുടെ തീരുമാനം. ഇതിന്റെ മുന്നോടിയായി സമര സഹായ സമിതി രൂപീകരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക