|    Mar 24 Fri, 2017 11:46 am
FLASH NEWS

പുലി മുരുകന്‍ സിനിമയുടെ ടിക്കറ്റ് തട്ടിയെടുത്തവര്‍ പിടിയില്‍

Published : 12th October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: മോഹന്‍ലാല്‍ നായകനായ പുലി മുരുകന്‍ സിനിമയുടെ ടിക്കറ്റ് തട്ടിയെടുത്ത് കടന്ന രണ്ടുയുവാക്കള്‍ മട്ടാഞ്ചേരി പോലിസിന്റെ പിടിയിലായി. തുരുത്തി സ്വദേശികളായ ഷിഹാബ്, തന്‍സീര്‍ എന്നിവരെയാണ് മട്ടാഞ്ചേരി എസ്‌ഐ വി ജോഷിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പനയപ്പിള്ളി ഇവിഎം തിയേറ്ററില്‍ ഇന്നലെ രാവിലെ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയവരാണ് കൗണ്ടറില്‍ കൈയിട്ട് ടിക്കറ്റ് വില്‍ക്കുന്ന ആളുടെ കൈയില്‍നിന്ന് 67 ടിക്കറ്റുകളും ആയിരം രൂപയും തട്ടിയെടുത്തത്. തിയേറ്റര്‍ ജീവനക്കാരന്‍ ജോയിയുടെ പരാതിയില്‍ പോലിസ് കേസെടുക്കുകയും പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പറും രൂപവുംവച്ച് അന്വേഷണം നടത്തി ഫോര്‍ട്ട്‌കൊച്ചി തുരുത്തിയില്‍നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതി ഷിഹാബിന്റെ വീട്ടില്‍നിന്നും തട്ടിയെടുത്ത ടിക്കറ്റുകള്‍ കണ്ടെടുത്തു. പുലിമുരുകന്‍ സിനിമയുടെ ടിക്കറ്റുകള്‍ വ്യാപകമായി കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും പരാതിയുണ്ട്.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക