|    Nov 24 Fri, 2017 3:46 am
FLASH NEWS

പുലിയൂര്‍ ഗ്രാമപ്പഞ്ചായത്ത് കോഴികൃഷി അവതാളത്തില്‍ ; കുടുംബശ്രീക്കാര്‍ പെരുവഴിയില്‍

Published : 10th August 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: പുലിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോഴി വളര്‍ത്തല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. പഞ്ചായത്തിലെ ഓരോ കുടുംബശ്രീ യൂണിറ്റിലെയും ഒന്നുമുതല്‍ എട്ടു വരെയുള്ള അംഗങ്ങള്‍ക്കാണ് 25 കോഴിയും കൂടും ഉള്‍പ്പെടെ 15000 രൂപയ്ക്ക് നല്‍കിയത് .മുട്ട ഉല്‍പാദനം ആരംഭിച്ച  കോഴികളെ ആണ് നല്‍കാമെന്ന് പറഞ്ഞത്. ഇതിനായി പഞ്ചായത്ത് ഭരണകൂടം സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിരുന്നു. കോഴിയെ വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്ക്  ഒരു ദിവസത്തെ പരിശീലനവും അവര്‍ നല്‍കി. കുടുംബശ്രീ യൂണിറ്റിലെ സെക്രട്ടറി / പ്രസിഡന്റിന്റെ പേരില്‍  ഐഒബിബാങ്കില്‍ നിന്നും എത്ര പേരുണ്ടോ അത്രയും പേര്‍ക്കുള്ള ചെക്ക് (ഒരാള്‍ക്ക് 15000 രൂപ വീതം) ഒപ്പിട്ട് ഏജന്റിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പലിശ ഇനത്തില്‍ ഓരോമാസവും ബാങ്കില്‍ 500 രൂപാ വീതം അടയ്ക്കുകയും വേണം. എല്ലാവര്‍ക്കും സബ്‌സിഡിയും നല്‍കുമെന്നും  ഏജന്റ് പറഞ്ഞു. കുടാതെ ദിവസവുംമുട്ട വീട്ടില്‍ എത്തി ശേഖരിക്കാമെന്നും വാഗ്ദാനം നല്‍കിയിരുന്നു. കുറെ ദിവസങ്ങള്‍ക്ക് ശേഷം പൈസ നല്‍കിയ എല്ലാ വര്‍ക്കും കോഴിക്കൂട് നല്‍കി. തുടര്‍ന്ന്  8 മാസങ്ങക്ക് ശേഷം ഈകഴിഞ്ഞ ഒന്നര മാസം മുന്‍പ് കോഴിയും നല്‍കി. 45 ദിവസം പ്രായമായ കോഴി കുഞ്ഞിനെയാണ് നല്‍കിയത്. ഇതെല്ലാം പിന്നീട് ഒന്നൊന്നായി ചത്തുപോയതായി കോഴിയെ വാങ്ങിയവര്‍ പറഞ്ഞു. മാത്രമല്ല കോഴിക്കൂട് തുരുമ്പ് പിടിക്കുകയും ചെയ്തു. ഈ സംരംഭത്തിന് ഇടപെടുത്തിയ പഞ്ചായത്ത് ഭരണസമിതിയെയും, ഏജന്റിനേയും മാറിമാറി കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളിച്ച് വിവരങ്ങള്‍ ധരിച്ചു. ബാങ്കിന്റെ പലിശയും മുതലും അടക്കാത്തതില്‍  വക്കീല്‍ നോട്ടീസും ,ജപ്തി  ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക