|    Jun 28 Wed, 2017 9:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പുലിമുരുകന്‍ നൂറുകോടി ക്ലബ്ബില്‍; വിജയം പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നു: മോഹന്‍ലാല്‍

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കിയ പുലിമുരുകന്‍ നൂറുകോടി ക്ലബ്ബിലെത്തി ചരിത്രം കുറിച്ചു. മലയാള സിനിമയില്‍ ഇതാദ്യമായാണ് ഒരുചിത്രം നൂറുകോടി ക്ലബ്ബിലെത്തുന്നത്.
കഴിഞ്ഞമാസം ഏഴിന് കേരളത്തില്‍ റിലീസ് ചെയ്ത പുലിമുരുകന്‍ ഒരുമാസം പിന്നിടുമ്പോഴാണ് 100 കോടി രൂപയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിയിരിക്കുന്നത്. ഇതുവരെ ഒറ്റദിവസവും കലക്ഷന്‍ പിന്നോട്ടുപോയില്ലെന്നതാണ് പുലിമുരുകന്റെ നേട്ടമായി വിലയിരുത്തുന്നത്.
അതേസമയം, പുലിമുരുകന്റെ ചരിത്രനേട്ടം പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നതായി മോഹന്‍ലാ ല്‍ പ്രതികരിച്ചു. ഇന്നലെയാണ് പുലിമുരുകന്‍ നൂറുകോടി ക്ലബ്ബിലെത്തിയതിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നത്. മോഹന്‍ലാലും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവുമാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. പിന്നീട് സംവിധായകന്‍ വൈശാഖും ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ചിത്രം ഗള്‍ഫിലും യൂറോപ്പിലും പോളണ്ടിലുമെല്ലാം റിലീസ് ചെയ്തത്. ഇതോടെ മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രം മോഹന്‍ലാലിന്റെ പേരിലായി.
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കലക്ഷന്‍, അതിവേഗത്തില്‍ 10 കോടി, ഏറ്റവും വേഗത്തില്‍ 50 കോടി എന്നീ നേട്ടങ്ങള്‍ മോഹന്‍ലാലിനാണ്. മലയാളത്തില്‍ 50 കോടി പിന്നിട്ട മൂന്നു ചിത്രങ്ങളും മോഹന്‍ലാലിന്റെ പേരിലാണ്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നിലവില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിനായിരുന്നു. സാറ്റലൈറ്റ്, റീമേക്ക് അവകാശങ്ങള്‍ ഉള്‍പ്പെടെ 78 കോടിയുടെ ബിസിനസാണ് ദൃശ്യത്തിന് ഉണ്ടായിരുന്നത്.കേരളത്തില്‍ മാത്രമായി 65 കോടി ഗ്രോസ് കലക്ഷന്‍ നേടിയ പുലിമുരുകന്‍ മിക്ക പ്രദര്‍ശനകേന്ദ്രങ്ങളിലും ഏറ്റവും ഉയര്‍ന്ന ഗ്രോസ് എന്ന റെക്കോഡിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക