|    Oct 18 Wed, 2017 10:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുലിനഖവും കരടി നെയ്യുമായി കര്‍ണാടക സ്വദേശി പിടിയില്‍

Published : 9th October 2016 | Posted By: SMR

മുക്കം: കരടിനെയ്യും പുലിനഖവും വ്യാജ മരുന്നുകളുമായി കര്‍ണാടക സ്വദേശി മുക്കത്ത് പോലിസ് പിടിയിലായി. കര്‍ണാടക സ്വദേശി പ്രഭുദേവാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മുക്കം ടൗണില്‍ വില്‍പന നടത്തുന്നതിനിടയിലാണ് രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥന്‍ പ്രദീപ് ഇയാളെ പിടികൂടിയത്. പുലിനഖത്തിന് 1,000 രൂപ വീതവും കരടിനെയ്യ് ഔണ്‍സിന് 500 രൂപ വീതവും വില പറഞ്ഞായിരുന്നു വില്‍പന.
സംശയം തോന്നിയ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളില്‍നിന്ന് രണ്ട് പുലിനഖം, കരടി നെയ്യ്, വിവിധതരം മരുന്നുകള്‍ എന്നിവ പിടിച്ചെടുത്തു. പുലിനഖം വ്യാജമാണെന്നു സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ വനംവകുപ്പിന് കൈമാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക