|    Dec 12 Tue, 2017 4:05 pm
FLASH NEWS

പുലിക്കൂട്ടില്‍ വീണ്ടും നായ; അഭ്യൂഹം വ്യാപിക്കുന്നതായി വനംവകുപ്പ്

Published : 21st March 2017 | Posted By: fsq

 

കണ്ണൂര്‍: അഴീക്കോട് ഭാഗങ്ങളിലെ പുലിപ്പേടിക്ക് 10 ദിവസമായിട്ടും പരിഹാരമായില്ല. അതേസമയം, പുലിയെ കുരുക്കാനായി പള്ളിയാംമൂലയില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്നലെയും ഒരു നായ കുടുങ്ങി.
ഞായറാഴ്ചയും കൂട്ടില്‍ പല തവണ നായ കയറിയിരുന്നു. അതിനാല്‍ പ്രദേശത്ത് ഭീതിപരത്തിയത് നായകളാണെന്ന ഉറച്ച വിശ്വാസത്തിലാണ് വനംവകുപ്പ് അധികൃതര്‍. ശനിയാഴ്ച രണ്ടു പശുക്കളെ കടിച്ചുകൊന്നതും നായകളാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. എന്നാല്‍ നാട്ടുകാര്‍ ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.
രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ നഗരത്തില്‍ കസാനക്കോട്ട റെയില്‍വേ ഗേറ്റിനു സമീപം പുലിയിറങ്ങി ഭീതി പരത്തിയതാണ് ജനത്തിന്റെ പേടിക്ക് പ്രധാനകാരണം. ആളുകള്‍ക്ക് പേടി ഒഴിഞ്ഞിട്ടില്ല. അവസാനമായി, ഇന്നലെ കണ്ണൂര്‍ സിറ്റിയിലും പുതിയതെരു ഭാഗത്തും പുലിയിറങ്ങിയതായാണ് അഭ്യൂഹം പരന്നത്. ചിലര്‍ ഇവിടങ്ങളില്‍ പുലിയെ കണ്ടതായും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ പുലിപ്പേടിയില്‍ കണ്ടതെല്ലാം പുലിയാക്കി മാറ്റുകയാണെന്നു ം ഈ ഭാഗങ്ങളില്‍ അരിച്ചുപെറുക്കിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വായിപ്പറമ്പിലും പള്ളിയാംമൂലയിലും ഒളികാമറയും പള്ളിയാംപറമ്പില്‍ പുലിക്കൂടും സ്ഥാപിച്ച് നിരീക്ഷണം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക