|    Oct 19 Thu, 2017 2:06 am
FLASH NEWS

പുലിക്കുഴി അക്രമം; രണ്ട്‌പേര്‍ അറസ്റ്റില്‍

Published : 1st March 2016 | Posted By: SMR

പാരിപ്പള്ളി : ക്ഷേത്രോല്‍സവം നടത്തുന്ന തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വിഭാഗങ്ങള്‍ എറ്റുമുട്ടിയ സംഭവത്തില്‍ രണ്ടു പേര്‍ പോലിസ് പിടിയിലായി. പാരിപ്പള്ളി ഇളംകുളം പുലികുഴി ചരുവിള വീട്ടില്‍ സതീശന്റെ മകന്‍ ജിത്തു (19), പാരിപ്പള്ളി എളംകുളം പുലികുഴി രാഹുല്‍ ഭവനില്‍ രവികുമാറിന്റെ മകന്‍ രാഹുല്‍ രവി (22) എന്നിവരാണ് പോലിസ് പിടിയിലായത്. ഈ ആക്രമത്തില്‍ മറ്റുള്ളവര്‍ ഉടന്‍ തന്നെ പോലിസ് പിടിയിലാകുമെന്ന് ഇതിനായി ഷാഡോ പോലിസ്, സൈബര്‍ സെല്‍ എന്നിവയുടെ സഹായം തേടുമെന്നും പാരിപ്പള്ളി എസ്‌ഐ എസ് ജയകൃഷ്ണന്‍ അറിയിച്ചു.
കഴിഞ്ഞ കുറെ നാളുകളായി പുലിക്കുഴിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ജനങ്ങള്‍ക്ക് ഭീതി സൃഷ്ടിച്ചു വരികയായിരുന്നു.
ഇതിനെ തുടര്‍ന്ന് പോലിസ് പെട്രോളിങ് ശക്തമാക്കിയതിനെ തുടര്‍ന്ന് പ്രതികള്‍ പിടിയിലാകുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ചാത്തന്നൂര്‍ എസസിപി എം എസ് സന്തോഷ്, പരവൂര്‍ സിഐ ചന്ദ്ര കുമാര്‍ , പാരിപ്പള്ളി എസ്‌ഐ എസ് ജയകൃഷ്ണന്‍, എസ്‌ഐ മാരായ കെ ജോയ്, ജയചന്ദ്രന്‍ പിള്ള എഎസ്‌ഐ രമണന്‍, ഷാഡോ പോലിസുകാരായ ജയിന്‍, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക