|    Jun 28 Wed, 2017 11:07 pm
FLASH NEWS

പുലിക്കുന്ന് കണ്ണിമലയില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Published : 22nd November 2016 | Posted By: SMR

മുണ്ടക്കയം: പുലിക്കുന്ന് കണ്ണിമലയിലെ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന്  നാട്ടുകാര്‍ ഭീതിയില്‍. ഞായറാഴ്ച രാത്രിയില്‍ കാട്ടാനകൂട്ടം എത്തി അഴകത്ത് ജോസിന്റെ വാഴതോട്ടത്തിലാണ് നാശനഷ്ടം ഉണ്ടാക്കിയത്. കുലച്ച ഏത്തവാഴകള്‍ അടക്കം 100ഓളം വാഴകള്‍ പിഴുത് നശിപ്പിച്ചാണ് ആനകള്‍ സംഹാര താണ്ഡവമാടിയത്. സമീപത്തെ വനത്തില്‍ നിന്ന് എത്തിയ ആനകള്‍ കയ്യാല തകര്‍ത്താണ് കൃഷിയിടത്തില്‍ പ്രവേശിച്ചത്. ഒരേക്കറോളം വരുന്ന സ്ഥലത്ത് വ്യാപകമായി നാശനഷ്ടങ്ങള്‍ വരുത്തിയതിനാലും ചെറുതും വലുതുമായി നിരവധി കാല്‍പ്പാടുകള്‍ കാണപ്പെട്ടതിനാലും പത്തോളം ആനകള്‍ കൂട്ടത്തോടെയാണ് എത്തിയതെന്ന് കരുതുന്നു. പൂഞ്ഞാര്‍ എരുമേലി ഹൈവേയ്ക്ക് സമീപം ജനവാസ മേഖലയില്‍ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് ഇത് ആദ്യമാണ്.അതിനാല്‍ നാട്ടുകാരുടെ ഭീതി വിട്ടൊഴിയുന്നില്ല. സമീപത്തെ വനത്തില്‍ നിന്നും പന്നി കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ഒരാഴ്ച്ച മുന്‍പ് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പഴംതോട്ടം ബേബിയുടെ കൃഷിയിടത്തിലും ആനയിറങ്ങി നാശനഷ്ടം വരുത്തിയിരുന്നു. കാട്ടുപോത്ത് ഇറങ്ങി റബര്‍ തൈകള്‍ നശിപ്പിച്ച സംഭവവും ഒരാഴ്ച്ച മുമ്പ് ഉണ്ടായി. കാട്ടുമൃഗങ്ങളുടെ ഭീതിയില്‍ നിന്നും ജനവാസ മേഖലയെ രക്ഷിക്കുവാന്‍ വനാതിര്‍ത്തിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം ശക്ത മായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക