|    Oct 17 Wed, 2018 7:11 pm
FLASH NEWS

പുലിക്കളി: നാളെ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം

Published : 6th September 2017 | Posted By: fsq

 

തൃശൂര്‍: പുലിക്കളിദിവസമായ നാളെ ഉച്ചയ്ക്ക് 12 മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വിവിധ റൂട്ടുകളില്‍ നിന്നുള്ള ബസുകളുടെ സര്‍വീസ് നഗര പരിധിയില്‍ നാളെ വ്യത്യാസപ്പെടും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. പാലക്കാട്-പീച്ചി ബസുകള്‍ മിഷന്‍ ആശുപത്രി മുന്‍വശം-ഇക്കണ്ടവാരിയര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡിലെത്തും. തിരികേ ജൂബിലി മിഷനു മുന്നിലൂടെ തന്നെയാണ് സര്‍വീസ്. മണ്ണുത്തി, മുക്കാട്ടുകര, നെല്ലങ്കര ബസുകള്‍ കിഴക്കേക്കോട്ടയില്‍ നിന്നു തിരിഞ്ഞ് ചെമ്പൂക്കാവ് ജംഗ്ഷന്‍-അശ്വനി ജംഗ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡിലെത്തി ഇന്‍ഡോര്‍ സ്‌റ്റേഡിയം ജംഗ്ഷന്‍ വഴി തിരികേ സര്‍വീസ് നടത്തും. വടക്കാഞ്ചേരി ഭാഗത്ത് നിന്നുവരുന്ന ബസുകള്‍ അശ്വനി ജംഗ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡിലെത്തി സാധാരണ റൂട്ടിലൂടെ തിരികെപോകും. കുന്ദംകുളം ഭാഗത്ത് നിന്ന് പൂങ്കുന്നം വഴിയുള്ള എല്ലാ ബസുകളും പൂങ്കുന്നത്ത് സര്‍വീസ് അവസാനിപ്പിച്ച് അയ്യന്തോള്‍ സിവില്‍ ലൈന്‍, അയ്യന്തോള്‍ ഗ്രൗണ്ട്, ലുലു ജംഗ്ഷന്‍ വഴി തിരികേ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പടിഞ്ഞാറേ കോട്ട വഴി വരുന്ന വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി ബസുകള്‍ നേതാജി ഗ്രൗണ്ട് പരിസരത്ത് സര്‍വീസ് അവസാനിപ്പിച്ച് പടിഞ്ഞാറേ കോട്ട വഴി തിരികേ പോകും. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡിലെത്തി തിരികേ കണ്ണംകുളങ്ങര, ചിയ്യാരം, കൂര്‍ക്കഞ്ചേരി വഴി സര്‍വീസ് നടത്തും. കണ്ണംകുളങ്ങര കസ്തൂര്‍ബ ആശുപത്രി ജംഗ്ഷനില്‍ നിന്ന് വാഹനങ്ങള്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസും ട്രയിലറും ഒഴികെയുള്ള വാഹനങ്ങള്‍ക്ക് പെന്‍ഷന്‍മൂല വഴി നല്ലെങ്കര-മുക്കാട്ടുകര വഴി മണ്ണുത്തിയിലെത്താം. കുന്നംകുളം ഭാഗത്തുനിന്ന് പാലക്കേട് ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ വിയൂര്‍ മുണ്ടൂരില്‍ നിന്ന് തിരിഞ്ഞ് വിയൂര്‍ പവര്‍ ഹൗസ്-പൊങ്ങണംകാട്-ചിറക്കാക്കോട് വഴി മുടിക്കോട് ദേശീയപാതയിലേക്ക് എത്തണം. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഇതേ റൂട്ടില്‍ വന്ന് പൊങ്ങണാംകാട്-മുക്കാട്ടുകര വഴി മണ്ണുത്തിയില്‍ ദേശീയപാതയിലെത്താം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss