|    Sep 21 Fri, 2018 7:39 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പുലികളിക്ക് അനുമതിയില്ല

Published : 28th August 2018 | Posted By: kasim kzm

തൃശൂര്‍: പുലികളി ആഘോഷം പ്രതീകാത്മകമായി മാത്രം നടത്താന്‍ പുലികളി സംഘം തീരുമാനിച്ചെങ്കിലും പോലിസ് അനുമതി നല്‍കിയില്ല.
11 പുലികളും 11 മേളക്കാരുമായി വൈകീട്ട് അഞ്ചിന് നടുവിലാലില്‍ നിന്ന് ആരംഭിച്ച് നടുവിലാലില്‍ തന്നെ സമാപിക്കുന്ന വിധത്തില്‍ കളി സംഘടിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് വിലക്ക്. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ പാടില്ലെന്ന നിര്‍ദേശമുണ്ടെന്നും അതിനാല്‍ പുലികളിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കമ്മീഷണര്‍ ആര്‍ യതീഷ്ചന്ദ്ര വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss