|    Jul 23 Sun, 2017 4:32 pm
FLASH NEWS

പുലാമന്തോള്‍ ടോള്‍ ബൂത്തില്‍ അനുവദനീയമായതിലും കൂടുതല്‍ തുക ഈടാക്കുന്നു

Published : 4th July 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: തൂതപ്പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പുലാമന്തോള്‍ പാലത്തിലെ ടോള്‍ ബൂത്തില്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നു. വിവരാവകാശ നിയമപ്രകാരം പുലാമന്തോള്‍ പഞ്ചായത്തിലെ ചെമ്മല സ്വദേശി സൈതലവി നല്‍കിയ അപേക്ഷക്ക് നല്‍കിയ മറുപടിയിലും ടോള്‍ ബൂത്തില്‍ സ്ഥാപിച്ച നിരക്ക് പട്ടികയിലെയും തുക പരസ്പരം വൈരുദ്ധ്യമാണ്.
രണ്ട് രൂപയുള്ള കാര്‍, ജീപ്പ് എന്നിവക്ക് മൂന്ന് രൂപയും മൂന്ന് രൂപയുള്ളപിക്കപ്പ് വാന്‍ പോലത്തേ വാഹനങ്ങള്‍ക്ക് 4. 50 ഉം പത്ത് രൂപയുള്ള ട്രക്കുകള്‍ക്ക് പതിനഞ്ച് രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. നിലമ്പൂര്‍ പെരുമ്പിലാവ് പാതയിലെ ഈ പാലത്തില്‍ 2004ലാണ് ടോള്‍ബൂത്ത് സ്ഥാപിച്ചത്. 2019 വരെയാണ് ടോളിന്റെ കാലാവധി. കഴിഞ്ഞ സര്‍ക്കാര്‍ പത്ത് കോടിയില്‍ താഴെ ചെലവുള്ള പാലങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കുമെന്ന് തീരുമാനമെടുത്തിരുന്നെങ്കിലും ഇവിടെ ടോള്‍ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഉപരോധവും മറ്റും നടത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യവുമായി വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുരളിയുടെ നേതൃത്വത്തില്‍ പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്റെ സാന്നിധ്യത്തില്‍ വകുപ്പ് മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക