|    Mar 27 Mon, 2017 6:23 pm

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 31 പേര്‍ക്ക് ജാമ്യം

Published : 12th July 2016 | Posted By: SMR

കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡിലായിരുന്ന ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 31 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കൃഷ്ണന്‍കുട്ടി പിള്ള, പി എസ് ജയലാല്‍, പ്രസാദ്, സുരേന്ദ്രന്‍പിള്ള, രവീന്ദ്രന്‍പിള്ള, സോമസുന്ദരന്‍പിള്ള, മുരുകേഷ്, സുരേഷ്ബാബു, സുന്ദരേശന്‍പിള്ള, സുധീര്‍ ചെല്ലപ്പന്‍, വെടിക്കെട്ട് കരാറുകാരി അനാര്‍ക്കലി, ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി, കമ്പം തൊഴിലാളികളായ സജീവന്‍, കൊച്ചുമാണി, അജയന്‍, തുളസി, വിനോദ്, അശോകന്‍, സജി ബേബി, അജി, സൈബു, വിശാഖ്, നന്ദു എന്ന ഉമേഷ്‌കുമാര്‍, അശോകന്‍, ഷിബു, ഉണ്ട മനോജ് എന്ന മനോജ്, കുഞ്ഞുമോന്‍, വേണു, സുനില്‍, ജയകുമാര്‍ (ലവ്‌ലി), എസ് എസ് ദീപു എന്നിവര്‍ക്കാണ് ജസ്റ്റിസ് പി ഉബൈദ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സംസ്ഥാനം വിട്ടുപോവരുത്, ഒരു ലക്ഷം രൂപയുടെ സ്വന്തവും മറ്റ് രണ്ട് പേരുടെയും ജാമ്യം, പാസ്‌പോര്‍ട്ട് ഏല്‍പ്പിക്കണം തുടങ്ങിയവയാണ് ഉപാധികള്‍. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതും നിയമപരമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന കാലാവധി അവസാനിച്ചതും വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.
പോലിസ്, റവന്യൂ സംവിധാനം ശുദ്ധീകരിക്കണമെന്ന മുന്‍ ഉത്തരവിലെ നിര്‍ദേശത്തിന്‍മേല്‍ നടപടിയെടുക്കാതിരുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day