|    Jul 25 Tue, 2017 8:40 pm
FLASH NEWS

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് സംഘം ജില്ലാ കലക്ടറില്‍ നിന്ന് മൊഴിയെടുത്തു

Published : 26th June 2016 | Posted By: SMR

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ജില്ലാകലക്ടറില്‍ നിന്നും മൊഴി രേഖപ്പെടുത്തി.ക്രൈംബ്രാഞ്ച് എസ്പി ശ്രീധരന്റെ നേതൃത്വത്തിലാണ് ജില്ലാകലക്ടര്‍ എ ഷൈനാമോളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. ദുരന്തം സംബന്ധിച്ച് പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ക്രൈംബ്രാഞ്ച് സംഘത്തോട് ജില്ലാകലക്ടര്‍ പറഞ്ഞു. മല്‍സര വെടിക്കെട്ടില്‍ താന്‍ അനുമതി നിഷേധിച്ചിരുന്നു. തഹസില്‍ദാര്‍ ഇതുസംബന്ധിച്ച് അറിയിപ്പും നല്‍കി. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ വെടിക്കെട്ട് നടത്താന്‍ പോലിസ് കൂട്ടുനില്‍ക്കരുതായിരുന്നു. സംഭവദിവസം താന്‍ ജില്ലയില്‍ ഇല്ലായിരുന്നുവെന്നും കലക്ടര്‍ മൊഴി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക