|    Jul 16 Mon, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുറ്റിങ്ങല്‍ വെടിക്കെട്ട് : പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചതായി മൊഴി

Published : 9th August 2017 | Posted By: fsq

 

കൊച്ചി: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിരുന്നതായി പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) എറണാകുളം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് എസ് എം കുല്‍ക്കര്‍ണി. പുറ്റിങ്ങല്‍  ദുരന്തത്തെപ്പറ്റി അന്വേഷിക്കുന്ന  ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന് മുമ്പില്‍ മൊഴിനല്‍കുകയായിരുന്നു അദ്ദേഹം. 15 കിലോയ്ക്ക് മുകളില്‍ വെടിമരുന്നുകള്‍ സൂക്ഷിക്കാന്‍ പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ അനുമതി വേണം.  കേരളത്തില്‍ ഇത്തരത്തില്‍ അനുമതിതേടി വരുന്നതു തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രക്കമ്മിറ്റികള്‍ മാത്രമാണന്നും അദ്ദേഹം വ്യക്തമാക്കി. വെടിക്കെട്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനങ്ങള്‍ നടന്നാല്‍ ജില്ലാ കലക്ടര്‍ പെസോയെ അറിയിക്കണം. എന്നാല്‍ പുറ്റിങ്ങലില്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss