|    Nov 25 Sat, 2017 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം : ജുഡീഷ്യല്‍ കമ്മീഷന്‍ വിചാരണ ഇന്നു മുതല്‍

Published : 3rd August 2017 | Posted By: fsq

 

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്റെ വിചാരണാ നടപടികള്‍ ഇന്നു മുതല്‍ കൊച്ചിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് ആരംഭിക്കും. എറണാകുളം മറൈന്‍ഡ്രൈവ് ജിസിഡിഎ കെട്ടിടത്തിലെ ഒഎസ്-27 നമ്പര്‍ ഹാളിലാണ് മൊഴിയെടുപ്പ്. അപകടം നടക്കുന്ന സമയത്ത് കൊല്ലം ജില്ലാ കലക്ടറായിരുന്ന എ ഷൈനമോളില്‍ നിന്നാണ് ഇന്നു മൊഴിയെടുക്കുന്നത്. തുടര്‍ന്ന് 5, 8, 9 തിയ്യതികളിലും മൊഴിയെടുപ്പ് തുടരുമെന്ന് കമ്മീഷന്‍ സെക്രട്ടറി കെ വാസുദേവന്‍ പറഞ്ഞു. പരവൂരിലെ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ഉല്‍സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മല്‍സരക്കമ്പത്തിനിടെ 2016 ഏപ്രില്‍ 10നായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക