|    Jun 21 Thu, 2018 6:01 pm
FLASH NEWS

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം : അന്വേഷണ കമ്മീഷന്റെ കൊല്ലത്തെ വിവരശേഖരണം നാളെ മുതല്‍

Published : 14th May 2017 | Posted By: fsq

 

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച റിട്ട. ഹൈക്കോടതി ജഡ്ജ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ നാളെ മുതല്‍ കൊല്ലം ചിന്നക്കട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലെ ക്യാംപ് ഓഫിസില്‍ വിവരശേഖരണം നടത്തും. 27 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.30നും വൈകീട്ട് നാലിനുമിടയിലാണ് വിശദാംശങ്ങള്‍ സ്വീകരിക്കുക.കമ്മീഷന്‍ അന്വേഷിക്കുന്ന വിഷയങ്ങളില്‍ അറിവും താല്‍പ്പര്യവും ഉള്ള വ്യക്തികള്‍, സംഘങ്ങള്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പരുക്കേറ്റവര്‍, പരിക്കേറ്റവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് കമ്മീഷന്‍ സെക്രട്ടറി മുമ്പാകെ വിവരങ്ങള്‍ സമര്‍പ്പിക്കാം.  ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും നിയതമായ കാരണങ്ങളുമാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. 1884ലെ സ്‌ഫോടകവസ്തു നിയമത്തിന്റെയോ (1884ലെ നാലാം കേന്ദ്ര ആക്ട്) സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള മറ്റേതെങ്കിലും നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ ഉത്തരവുകളുടെയോ ലംഘനം സംഭവിച്ചിട്ടുണ്ടോ എന്നതും ദുരന്തം തടയുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച്ചപറ്റിയിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ വരും.ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ ഏജന്‍സികള്‍ സ്വീകരിക്കേണ്ട നടപടികള്‍ കമ്മീഷന്‍ നിര്‍ദേശിക്കണമെന്ന് ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.അപകടം മൂലമുണ്ടായ ദുരിതങ്ങള്‍, കഷ്ടനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സത്യവാങ്മൂലമോ, പത്രികയോ, നിര്‍ദ്ദേശങ്ങളോ വിശദാംശങ്ങളും ഫോണ്‍ നമ്പരും സഹിതം 27ന് മുമ്പ്  സെക്രട്ടറി, ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ അന്വേഷണകമ്മീഷന്‍, പുല്ലുകാട്ട്, എസ് ആര്‍ എം റോഡ്, എറണാകുളം നോര്‍ത്ത്, 682018 എന്ന വിലാസത്തിലോുേൗേശിഴമഹ.രീാാശശൈീി@ ഴാമശഹ.രീാ എന്ന ഇ മെയിലിലോസമര്‍പ്പിക്കാം. ഫോണ്‍ 9 495326050കമ്മീഷന്റെ അന്വേഷണ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘങ്ങളും, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സംഘടനകളും 27ന് വൈകീട്ട് നാലിനു മുമ്പ് നേരിട്ടോ, അഭിഭാഷകരോ അധികാരപ്പെടുത്തിയ ഏജന്റ് മുഖേനയോ കമ്മീഷന് അപേക്ഷ സമര്‍പ്പിക്കണം.സത്യവാങ്മൂലം, പത്രിക, നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നവര്‍ അനുബന്ധ രേഖകളുടെയും വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശങ്ങളടങ്ങിയ പട്ടികയും ഹാജരാക്കണം. രേഖയുടെ അസ്സലോ, ശരി പകര്‍പ്പോ ആണ് നല്‍കേണ്ടത്. രേഖ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കൈവശമാണെങ്കില്‍ കൈവശക്കാരന്റെ പേരും വിലാസവും വ്യക്തമാക്കണം.സത്യവാങ്മൂലവും പത്രികയും നിര്‍ദ്ദേശങ്ങളും നല്‍കുന്നവരെ കമ്മീഷന്‍ മുമ്പാകെ വിസ്തരിക്കും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതിനാല്‍ സംഭവത്തെപ്പറ്റി നേരിട്ടറിയുന്നവര്‍ കൃത്യമായി തെളിവു നല്‍കി കമ്മീഷനെ സഹായിക്കണമെന്ന് സെക്രട്ടറി റിട്ട. സബ് ജഡ്ജി കെ വാസുദേവന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss