|    Feb 24 Sat, 2018 6:09 am
FLASH NEWS
Home   >  Kerala   >  

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പോലിസിന്റെ 9 പിഴവുകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി

Published : 20th January 2017 | Posted By: Navas Ali kn

nalini-netto_0

തിരുവനന്തപുരം: 114പേര്‍ കൊല്ലപ്പെട്ട കൊല്ലം പുറ്റിങ്ങലില്‍ വെടിക്കെട്ടപകടത്തില്‍ പോലിസിന് ഗുരുകരമായ പിഴവുകള്‍ സംഭവിച്ചെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ. പൊലിസിന്റെ വീഴ്ചയെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് ആഭ്യന്തരവകുപ്പ് സെക്രട്ടറി കത്തു നല്‍കി. ക്രൈം ബ്രാഞ്ച് നിയോഗിച്ചിട്ടുള്ള സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ഇക്കാര്യത്തില്‍ ഉപദേശം വാങ്ങിയശേഷം സമഗ്രമായ അന്വേഷണം വേണമെന്ന് നളിനി നെറ്റോ കത്തില്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. അപകടത്തില്‍ പൊലിസിന്റെ ഭാഗത്തുണ്ടായ ഒമ്പത് പിഴവുകളും കത്തില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതോടെ പുറ്റിങ്ങല്‍ കേസില്‍ പൊലിസും ആഭ്യന്തര സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. പൊലിസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ മാറ്റാനായി പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ ഫയലില്‍ നളിനി നെറ്റോ തിരുത്തലുകള്‍ വരുത്തിയെന്ന ഹരജി കോടതിയിലെത്തിപ്പോഴാണ് കത്തു നല്‍കിയെന്ന വാര്‍ത്തയും പുറത്താവുന്നത്. വെടിക്കെട്ട് അപകടത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നിന് മുമ്പാണ് ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss