|    Mar 29 Wed, 2017 3:00 pm
FLASH NEWS

പുറ്റിങ്ങല്‍; പടക്കമേഖലയെ തകര്‍ക്കാന്‍ നീക്കം

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ പേരില്‍ പടക്കമേഖലയെ ഒന്നടങ്കം തകര്‍ക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നു കേരള ഫയര്‍ വര്‍ക്‌സ് ലൈസന്‍സീസ് ആന്റ് എംപ്ലോയിസ് അസോസിയേഷന്‍.
അപകടത്തിന്റെ യഥാര്‍ഥ ഉത്തരവാദികളെ കണ്ടെത്താനുള്ള നീക്കം നടത്താതെ നിരപരാധികളായ ലൈസന്‍സികളുടെമേല്‍ കുറ്റമടിച്ചേല്‍പ്പിക്കുകയാണ്. അതിലൂടെ കേരളത്തിലെ മൂന്നുലക്ഷത്തോളം തൊഴിലാളികള്‍ക്കും ലൈസന്‍സികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്- അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറ്റിങ്ങല്‍ അപകടം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ പ്രവര്‍ത്തനം മരവിപ്പിച്ചത് ദുരൂഹമാണ്.കേരളത്തില്‍ അന്യസംസ്ഥാന പടക്കലോബികളുടെ കേന്ദ്രമാക്കിമാറ്റാന്‍ ഉദ്യോഗസ്ഥ കേന്ദ്രത്തില്‍നിന്നടക്കം ശ്രമം നടക്കുന്നുണ്ടെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ ആരോപിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day